കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മാണി സി കാപ്പന്‍; മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: മാണി സി കാപ്പന്‍ പാലാ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷില്‍ ദൈവനാമത്തിലായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പില്‍ ചരിത്രം വിജയം സ്വന്തമാക്കിയ മാണി സി കാപ്പന്‍റെ സത്യപ്രതിജ്ഞ. നിയമസഭയുടെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മാണി സി കാപ്പന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എകെ ബാലന്‍, എംഎം മണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹരിയാണയില്‍ വിജയ പ്രതീക്ഷ കോണ്‍ഗ്രസില്‍; മുന്‍ എംപിമാര്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുഹരിയാണയില്‍ വിജയ പ്രതീക്ഷ കോണ്‍ഗ്രസില്‍; മുന്‍ എംപിമാര്‍ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തനിക്കെതിരെ വ്യാജകോഴ ആരോപണം ഉന്നയിച്ച വ്യവസായി ദിനേശ് മേനോനെതിരെ വക്കീൽ നോട്ടീസ് അയച്ചതായും മന്ത്രിയാകാൻ തനിക്ക് താൽപ്പര്യമില്ലെന്നും സത്യപ്രതിജ്ഞക്കു ശേഷം മാണി സി കാപ്പൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാണി സി കാപ്പന് എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാണി സി കാപ്പന്‍ പങ്കെടുക്കും.

 manickappan

മഹാരാഷ്ട്രയിലും ഹരിയാനയിലും ജയിക്കുന്നത് ആലോചിക്കേണ്ട, കോൺഗ്രസിൽ വെടി പൊട്ടിച്ച് സൽമാൻ ഖുർഷിദ്!മഹാരാഷ്ട്രയിലും ഹരിയാനയിലും ജയിക്കുന്നത് ആലോചിക്കേണ്ട, കോൺഗ്രസിൽ വെടി പൊട്ടിച്ച് സൽമാൻ ഖുർഷിദ്!

കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു പാലായില്‍ നിന്ന് മാണി സി കാപ്പന്‍ വിജയിച്ചത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കായിരുന്നു പാലായിലെ നാലാം അങ്കത്തില്‍ മാണി സി കാപ്പന്‍ വിജയിച്ചത്. കെഎം മാണിയല്ലാതെ പാലായില്‍ നിന്ന് നിയമസഭയില്‍ എത്തുന്ന ആദ്യ എംഎല്‍എയാണ് മാണി സി കാപ്പന്‍

English summary
pala by election: mani c kappan takes oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X