കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ വോട്ടിംഗ് അവസാനിച്ചു....71 ശതമാനം പോളിംഗ്, രണ്ട് ബൂത്തുകളില്‍ നീണ്ട നിര!!

Google Oneindia Malayalam News

പാലാ: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പാലായില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു. ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. നിലവില്‍ 71.03 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 101 ബൂത്തുകളിലെ കണക്കാണിത്. രണ്ട് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. പൂവരണി, പൈങ്ങുളം എന്നീ ബൂത്തുകളിലാണ് ഇപ്പോഴും വോട്ടിംഗ് തുടരുന്നത്.

1

പാലായില്‍ ആകെ 179107 വോട്ടര്‍മാരാണ് ഉള്ളത്. അതേസമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 77.25 ശതമാനമായിരുന്നു ആകെ പോള്‍ ചെയ്തത്. പോളിംഗ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. ഉറച്ച് വോട്ടുകള്‍ ഉച്ചവരെയുള്ള സമയത്ത് രേഖപ്പെടുത്തി കഴിഞ്ഞെന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ അവകാശപ്പെടുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും രാവിലെ തന്നെ ബൂത്തി വോട്ട് രേഖപ്പെടുത്തി. പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്നും 101 ശതമാനം വിജയം ഉറപ്പാണെന്നുമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ചില ബൂത്തുകളില്‍ വെളിച്ചക്കുറവ് കാരണം വോട്ടിംഗ് യന്ത്രം കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് ജോസ് കെ മാണി പരാതി ഉന്നയിച്ചിട്ടുണ്ട്. അതേസമയം വൈകിട്ട് ആറിന് ക്യൂവില്‍ എത്തുന്ന അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം അന്തിമ കണക്കുകള്‍ വരുമ്പോള്‍ പാലായില്‍ വോട്ടിംഗ് ശതമാനം കൂടുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പിനിടെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൂവരണി സര്‍ക്കാര്‍ യുപി സ്‌കൂളിലെ ബൂത്തില്‍ വിവിപാറ്റ് യന്ത്രം കേടായെങ്കിലും ഇത് മാറ്റി. വൈകീട്ട് വരെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് ഇത് വലിയൊരു രീതിയിലേക്ക് ഉയര്‍ന്നില്ല.

മഞ്ചേശ്വരത്ത് ഇടതു സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പു അല്ല മറ്റൊരാള്‍? സുരേന്ദ്രനും മഞ്ചേശ്വരത്തേക്ക്?മഞ്ചേശ്വരത്ത് ഇടതു സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പു അല്ല മറ്റൊരാള്‍? സുരേന്ദ്രനും മഞ്ചേശ്വരത്തേക്ക്?

English summary
pala by election over 71 percent poll recorded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X