തമ്മിലടിയാണ് പാലായിലെ പരാജയത്തിന് കാരണമെന്ന യുഡിഎഫ് വിലയിരുത്തല്‍ തെറ്റാണെന്ന് ജോസഫ്
തിരുവനന്തപുരം: പാലായില്‍ ജോസ് ടോം തോറ്റത് കേരള കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണെന്ന യുഡിഎഫ് വിലയിരുത്തല്‍ തെറ്റാണെന്ന് പിജെ ജോസഫ്. തോല്‍വിയില്‍ ഇരു വിഭാഗത്തേയും ഒരോ പോലെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. പരാജയത്തിന് പിന്നിലെ യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്ന് കണ്ടെത്തണമെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു. മീഡിയവണ്‍ ചാനലിലെ വ്യൂപോയന്‍റില്‍ സംസാരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍.
4700 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമായിരുന്നു മാണി സാറിന് ഉണ്ടായിരുന്നത്. മാണി സാറേക്കാള്‍ താഴ്ന്നൊരു സ്ഥാനാര്‍ത്ഥി വരുമ്പോള്‍ രണ്ടില പാര്‍ട്ടി ചിഹ്നത്തിന്‍റെ പ്രധാന്യം പോലും ജോസ് കെ മാണി മനസ്സിലാക്കിയില്ല. ജോസ് കെ മാണിയുടെ നിലപാടുകളില്‍ മാറ്റം വരണം. ധാര്‍ഷ്ട്യം മാറ്റിയാല്‍ ജോസ് കെ മാണിക്ക് കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാം. അദ്ദേഹത്തോടൊപ്പം തന്നെ എന്‍ ജയരാജും റോഷി അഗസ്റ്റിനും പാര്‍ട്ടിയിലേക്ക് തിരികെയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിഷയത്തില്‍ ജനം മുഴവന്‍ മറുവശത്താണെന്ന് ചിലര്‍ ധരിച്ചു, പലായിലും ജനങ്ങള്‍ അപ്പുറത്താണെന്നായിന്നു ധാരണ. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് മനസ്സിലാക്കാന്‍ അവര്‍ തയ്യാറകണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.
അതിനിടെ, തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പിജെ ജോസഫിനെ കൂകി വിളിച്ചവരാണ് പരാജയത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് സജി മഞ്ഞക്കടമ്പില്‍ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ പി ജെ ജോസഫിനെ കാണാന്‍ ജോസ് ടോമിനെ അനുവദിക്കാതിരുന്നതും പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications