കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമ്മിലടിയാണ് പാലായിലെ പരാജയത്തിന് കാരണമെന്ന യുഡിഎഫ് വിലയിരുത്തല്‍ തെറ്റാണെന്ന് ജോസഫ്

Google Oneindia Malayalam News

തിരുവനന്തപുരം: പാലായില്‍ ജോസ് ടോം തോറ്റത് കേരള കോണ്‍ഗ്രസിലെ തമ്മിലടി കാരണമാണെന്ന യുഡിഎഫ് വിലയിരുത്തല്‍ തെറ്റാണെന്ന് പിജെ ജോസഫ്. തോല്‍വിയില്‍ ഇരു വിഭാഗത്തേയും ഒരോ പോലെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. പരാജയത്തിന് പിന്നിലെ യഥാര്‍ത്ഥ ഉത്തരവാദി ആരാണെന്ന് കണ്ടെത്തണമെന്നും പിജെ ജോസഫ് അഭിപ്രായപ്പെട്ടു. മീഡിയവണ്‍ ചാനലിലെ വ്യൂപോയന്‍റില്‍ സംസാരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍.

ഷാനിമോള്‍ ഉസ്മാനെ അരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കാന്തപുരമാണെന്ന് കേട്ടു; ആരോപണവുമായി വെള്ളാപ്പള്ളിഷാനിമോള്‍ ഉസ്മാനെ അരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കാന്തപുരമാണെന്ന് കേട്ടു; ആരോപണവുമായി വെള്ളാപ്പള്ളി

4700 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമായിരുന്നു മാണി സാറിന് ഉണ്ടായിരുന്നത്. മാണി സാറേക്കാള്‍ താഴ്ന്നൊരു സ്ഥാനാര്‍ത്ഥി വരുമ്പോള്‍ രണ്ടില പാര്‍ട്ടി ചിഹ്നത്തിന്‍റെ പ്രധാന്യം പോലും ജോസ് കെ മാണി മനസ്സിലാക്കിയില്ല. ജോസ് കെ മാണിയുടെ നിലപാടുകളില്‍ മാറ്റം വരണം. ധാര്‍ഷ്ട്യം മാറ്റിയാല്‍ ജോസ് കെ മാണിക്ക് കേരള കോണ്‍ഗ്രസിലേക്ക് തിരിച്ചു വരാം. അദ്ദേഹത്തോടൊപ്പം തന്നെ എന്‍ ജയരാജും റോഷി അഗസ്റ്റിനും പാര്‍ട്ടിയിലേക്ക് തിരികെയെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

pjjosp

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വിഷയത്തില്‍ ജനം മുഴവന്‍ മറുവശത്താണെന്ന് ചിലര്‍ ധരിച്ചു, പലായിലും ജനങ്ങള്‍ അപ്പുറത്താണെന്നായിന്നു ധാരണ. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് മനസ്സിലാക്കാന്‍ അവര്‍ തയ്യാറകണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

5 ഇടത്തും ബിഡിജെഎസ് പിന്തുണ ഇടതിന്? എന്‍ഡിഎയില്‍ അതൃപ്തി, മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന്5 ഇടത്തും ബിഡിജെഎസ് പിന്തുണ ഇടതിന്? എന്‍ഡിഎയില്‍ അതൃപ്തി, മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന്

അതിനിടെ, തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പിജെ ജോസഫിനെ കൂകി വിളിച്ചവരാണ് പരാജയത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് സജി മഞ്ഞക്കടമ്പില്‍ രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ പി ജെ ജോസഫിനെ കാണാന്‍ ജോസ് ടോമിനെ അനുവദിക്കാതിരുന്നതും പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

English summary
pala by election: pj joseph on pala lose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X