കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ ഇടത് പക്ഷത്തിന് അനുകൂലമായി ചിന്തിക്കുന്നു; പാലാ തെളിവെന്ന് എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വോട്ടെണ്ണല്‍ തുടരുന്ന പാലായിലെ യുഡിഎഫ് പഞ്ചായത്തുകളില്‍ പോലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നേറുന്നത് ജനങ്ങളുടെ വികാരം വ്യക്തമാക്കുന്നതാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ എ വിജയ രാഘവന്‍. ജനങ്ങള്‍ ഇടത് പക്ഷത്തിന് അനുകൂലമായി ചിന്തിച്ചു തുടങ്ങി എന്ന് വ്യക്തമാക്കുന്നാതാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്‍റെ മുന്നറ്റമെന്നും വിജയരാഘവന്‍ പറഞ്ഞു.

യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ഇടത് മുന്നേറ്റം: വോട്ട് എണ്ണിയ 7 ല്‍ 7 പഞ്ചായത്തിലും കാപ്പന്‍യുഡിഎഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ഇടത് മുന്നേറ്റം: വോട്ട് എണ്ണിയ 7 ല്‍ 7 പഞ്ചായത്തിലും കാപ്പന്‍

പരമ്പരാഗതമായി യുഡിഎഫ് മുന്നേറ്റമുണ്ടാക്കുന്ന മേഖലകളില്‍ പോലും മാണി സി കാപ്പന് നേട്ടമുണ്ടാക്കാനായത് തിരഞ്ഞെടുപ്പ് ട്രെന്‍ഡ് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പാലാ ഇടതുപക്ഷ മണ്ഡലമല്ലെന്നായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എ വിജയരാഘവന്‍ നേരത്തെ പ്രതികരിച്ചത്. ഇടതുപക്ഷ മണ്ഡലമല്ലെങ്കിലും വിജയപ്രതീക്ഷയോടെ ആദ്യാവസാനം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 cpm

അതേസമയം, 127 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴും മാണി സി കാപ്പന്‍ മുന്നേറ്റം തുടരുകയാണ്. 4296 വോട്ടുകളുടെ ലീഡാണ് ഈ ഘട്ടത്തില്‍ മാണി സി കാപ്പനുള്ളത്. ആദ്യ ഘട്ടം മുതല്‍ നേടിയ ലീഡ് വോട്ടെണ്ണലിന്‍റെ എല്ലാ ഘട്ടത്തിലും നിലനിര്‍ത്തിയാണ് മാണി സി കാപ്പന്‍റെ മുന്നേറ്റം. വോട്ടെണ്ണല്‍ പൂര്‍ത്തിയായ ആദ്യ ഏഴ് പഞ്ചായത്തില്‍ ഏഴിലും ഇടത് സ്ഥാനാര്‍ത്ഥിക്കായിരുന്നു ലീഡ് ലഭിച്ചത്.

യുഡിഎഫ് കോട്ട ഇളക്കി മറിച്ച് മാണി സി കാപ്പന്‍!! വന്‍ മുന്നേറ്റം.. ഇത് ശുഭസൂചനയല്ലേയെന്ന് കാപ്പന്‍യുഡിഎഫ് കോട്ട ഇളക്കി മറിച്ച് മാണി സി കാപ്പന്‍!! വന്‍ മുന്നേറ്റം.. ഇത് ശുഭസൂചനയല്ലേയെന്ന് കാപ്പന്‍

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

രാമപുരം , കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളാണ് ആദ്യ ഘട്ടത്തില്‍ എണ്ണിയത്. അതേസമയം, ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ രംഗത്ത് എത്തി. ബിജെപി വോട്ടുകള്‍ വ്യാപകമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പോയിട്ടുണ്ടെന്നും ആദ്യ ഫലസൂചനകള്‍ നല്‍കുന്നത് വോട്ട് കച്ചവടത്തിന്‍റെ വ്യക്തമായ തെളിവാണെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ആരോപണം

English summary
pala by election result; a vijayaragavn reaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X