കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടകം തകര്‍ന്നു, ചങ്ക് പൊട്ടി യുഡിഎഫ്; ശേഷിക്കുന്ന അഞ്ചും നേടുമെന്ന് എല്‍ഡിഎഫ്, പണിപാളി ബിജെപി

Google Oneindia Malayalam News

കോട്ടയം: മാണി സാറില്ലാത്ത പാലായിലെ ജനങ്ങള്‍ മാറി ചിന്തിച്ചപ്പോള്‍ മാണി സി കാപ്പന് അട്ടിമറി വിജയം. കഴിഞ്ഞ മൂന്ന് തവണ കെഎം മാണിയോട് തോറ്റ കാപ്പന് ഇത് അഭിമാനകരമായ വിജയമാണെങ്കില്‍ 5 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാലാ വിധി വര്‍ധിതമായ ആവേശമാണ് ഇടതുമുന്നണിക്ക് നല്‍കുന്നത്. ഒക്ടോബര്‍ 21 നാണ് കോന്നി, അരൂര്‍, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

ഉറച്ച മണ്ഡലമായ പാലായില്‍ വിജയം സ്വന്തമാക്കി മറ്റു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാനിരുന്ന യുഡിഎഫിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തുകൊണ്ടാണ് പാലായിലെ ജനങ്ങള്‍ ഇത്തവണ വിധിയെഴുതിയത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചില്‍ നാല് മണ്ഡലങ്ങളും തങ്ങളുടെ സിറ്റിങ് സീറ്റുകളാണ് എന്നതാണ് പാലാ ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ യുഡിഎഫിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

ആത്മവിശ്വാസം

ആത്മവിശ്വാസം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 19 ലും പരാജയം രൂചിച്ച എല്‍ഡിഎഫിന് പാലായിലെ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. യുഡിഎഫില്‍ തട്ടകത്തില്‍‌ തന്നെ വിജയിക്കാന്‍ കഴിഞ്ഞു എന്നത് ഈ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായത് പ്രത്യേക സാഹചര്യമാണെന്ന ഇടത് വിലയിരുത്തലിനും ഇനി ശക്തിപകരും.

അഞ്ച് ഉപതിരഞ്ഞെടുപ്പിലും

അഞ്ച് ഉപതിരഞ്ഞെടുപ്പിലും

വരാന്‍ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പിലും പാലായിലെ വിജയം എല്‍ഡിഎഫ് മുതല്‍ക്കൂട്ടാവും. കിഫ്ബി അടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫ് സര്‍ക്കാറിനെ നിരന്തരം പ്രതികൂട്ടില്‍ നിര്‍ത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു പാലായിലേത്. ഈ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് പാലായിലെ ജനങ്ങള്‍ തെളിയിച്ചുവെന്നായിരിക്കും വരും തിരഞ്ഞെടുപ്പുകളിലെ പ്രധാന ഇടത് പ്രചരണ ആയുധും. ഈ സാഹചര്യത്തില്‍ ഇടതു മുന്നണിയെ നേരിടാന്‍ യുഡിഎഫിന് പുതിയ ആയുധങ്ങള്‍ കണ്ടെത്തേണ്ടി വരും.

മുഖ്യമന്ത്രിയുടെ പ്രതികരണം

മുഖ്യമന്ത്രിയുടെ പ്രതികരണം

മാണി സി കാപ്പന്‍റെ വിജയം സര്‍ക്കാറിനും നല്‍കുന്ന ആശ്വാസം ചെറുതല്ല. പാലായിലെ മാത്രമല്ല, കേരളത്തിന്‍റെ മനസ്സ് എല്‍ഡിഎഫിന് ഒപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. പതിരഞ്ഞെടുപ്പിനോടൊപ്പം തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സൂചനയായും പാലായിലെ വിജയത്തെ പിണറായി വിജയന്‍ കാണുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞു

യുഡിഎഫ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞു

അതേസമയം, പാലായിലെ പാരാജയം യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായപ്പോള്‍ കോണ്‍ഗ്രസായിരുന്നു പാലായിലെ തിരഞ്ഞെടുപ്പിന്‍റെ മേല്‍നോട്ടം വഹിച്ചത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാലായിലെത്തി സര്‍ക്കാറിനെതിരെ നിരന്തരം ആരോപണം ഉന്നിയിച്ചു. ശബരിമല വിഷയം ഇത്തവണയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

തന്ത്രം മാറ്റിയെഴുതിയേക്കും

തന്ത്രം മാറ്റിയെഴുതിയേക്കും

പാലാ വിധി വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തന്ത്രം തന്നെ മാറ്റിയെഴുതിയേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തിലടക്കം ഇത് പ്രതിഫലിച്ചേക്കും. കോന്നിയില്‍ എസ്എന്‍ഡിപിയെ പിണക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായിരിക്കും ഇനി യുഡിഎഫ് മുന്‍തൂക്കം നല്‍കുക. ഇടത് വിജയം എന്നതിനേക്കാള്‍ കേരള കോണ്‍ഗ്രസിന് അകത്തുണ്ടായ പ്രശ്നങ്ങളാണ് പാലായിലെ മാണി സി കാപ്പന്‍റെ വിജയത്തിന് ഇടയാക്കിയതെന്ന പ്രതിരോധം ഇതിനോടകം തന്നെ യുഡിഎഫ് പുറത്തെടുത്തിട്ടുണ്ട്.

പണിപാളി ബിജെപി

പണിപാളി ബിജെപി

ബിജെപിയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ് പാലായിലെ തിരഞ്ഞെടുപ്പ് വിധി. 18044 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ഹരിക്ക് ലഭിച്ചത്. 2016 ല്‍ നേടിയ 24,821 വോട്ടുകളേക്കാള്‍ 6777 വോട്ടുകള്‍ക്ക് പിന്നിലാണ് ബിജെപി ഇത്തവണ. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളായിരുന്നു.

ആശങ്ക

ആശങ്ക

ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 8489 വോട്ടും നിയമസഭാ തിരഞ്ഞെടുപ്പനേക്കാള്‍ 6777 വോട്ടും കുറഞ്ഞത് ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും വിജയം പ്രതീക്ഷിച്ചിരിക്കുന്ന ബിജെപിയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയില്ലെന്ന് കണ്ട് മത്സരരംഗത്ത് നിന്ന് മാറി നില്‍ക്കുന്ന പ്രമുഖ നേതാക്കളെ പാലായിലെ തിരിച്ചടി കൂടുതല്‍ പിന്നോട്ട് വലിച്ചേക്കും. അതേസമയം പ്രമുഖരെ തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനായിരിക്കും പാര്‍ട്ടിയുടെ നീക്കം.

 ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍ ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍

'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍'8489' വോട്ടുകള്‍!! വോട്ടു കച്ചവട ആരോപണത്തില്‍ ബിജെപിയെ കുരുക്കി കണക്കുകള്‍

English summary
pala by election result: LDF hopes to win 5 remaining constituancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X