കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായിൽ മാണി സി കാപ്പന് ജയം; ജോസ് ടോമിനെ പിന്നിലാക്കിയത് 2943 വോട്ടുകൾക്ക്

Google Oneindia Malayalam News

Newest First Oldest First
3:48 PM, 27 Sep

സർക്കാരിന് ആത്മവിശ്വാസം പകരുന്ന ജനവിധിയെന്ന് മുഖ്യമന്ത്രി. ഭരണത്തുടർച്ചയ്ക്കാണ് ജനം വോട്ട് ചെയ്തത്
2:08 PM, 27 Sep

54 വർഷത്തെ അടിമത്തത്തിൽ നിന്നും പാലായ്ക്ക് മോചനം ലഭിച്ചെന്ന് മാണി സി കാപ്പൻ
2:08 PM, 27 Sep

ബിജെപി എൽഡിഎഫിന് വോട്ട് വിറ്റെന്ന് ജോസ് കെ മാണി
2:08 PM, 27 Sep

6 മാസം കൊണ്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് വര്‍ധിപ്പിച്ചത് 20,638 വോട്ടുകള്‍. എപ്രില്‍ 23 ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33499 വോട്ടുകള്‍ മാത്രം കരസ്ഥമാക്കിയ എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് കരസ്ഥമാക്കിയത് 54137 വോട്ടുകളാണ്. അതേസമയം വോട്ട് നിലയില്‍ യുഡിഎഫിനും ബിജെപിക്കും വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു.
2:08 PM, 27 Sep

യോജിച്ച് പോകാൻ കേരളാ കോൺഗ്രസ് തയ്യാറാകണമെന്ന് കെ മുരളീധരൻ
1:33 PM, 27 Sep

ജനങ്ങൾ വിഢ്ഡികളാണെന്ന് കരുതരുതെന്നും ഷിബു ബേബി ജോൺ
1:32 PM, 27 Sep

കൺവെൻഷൻ അലങ്കോലമാക്കിയത് മുതൽ തിരിച്ചടിയെന്ന് ഷിബി ബേബി ജോൺ
12:45 PM, 27 Sep

ജനവിധി അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി. രണ്ടില ചിഹ്നം ഇല്ലാതെ മത്സരിച്ചത്് തിരഞ്ഞെടുപ്പിനെ ബാധിച്ചു
12:45 PM, 27 Sep

പാലായിൽ മാണി സി കാപ്പന് ജയം; ജോസ് ടോമിനെ പിന്നിലാക്കിയത് 2943 വോട്ടുകൾക്ക്
11:39 AM, 27 Sep

മാണി സി കാപ്പന്‍റെ ലീഡ നിലയില്‍ നേരിയ കുറവ്. 3724 വോട്ടായി ഇടത് സ്ഥാനാര്‍ത്ഥിയുടെ ലീഡ് കുറഞ്ഞു. നിലവില്‍ എണ്ണുന്നത് മുത്തോലി പഞ്ചായത്തിലെ വോട്ടുകള്‍
11:33 AM, 27 Sep

ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് എൽഡിഎഫ് മുന്നിലെത്തിയതെന്ന് ബിജെപി സ്ഥാനാർത്ഥി എൻ ഹരി . വോട്ട് മറിച്ചെന്ന ആരോപണം തള്ളി.
11:32 AM, 27 Sep

ജനം ഇടതിന് അനുകൂലമായി ചിന്തിച്ച് തുടങ്ങിയെന്ന് എ വിജയരാഘവൻ.
11:08 AM, 27 Sep

ജോസഫ് വിഭാഗം തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണി വിഭാഗം
10:47 AM, 27 Sep

ഭരണങ്ങാനത്തും മാണി സി കാപ്പൻ മുന്നിൽ
10:36 AM, 27 Sep

മന്ത്രിസ്ഥാനം ഒഴിയുന്നത് ഇപ്പോൾ പ്രസക്തമല്ലെന്ന് മന്ത്രി ഏകെ ശശീന്ദ്രൻ
10:29 AM, 27 Sep

ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് മാണി സി കാപ്പൻ
10:24 AM, 27 Sep

എൽഡിഎഫ്- ബിജെപി ധാരണയെന്ന് മാണി സി കാപ്പൻ
10:21 AM, 27 Sep

ജോസ് കെ മാണിയോടുള്ള വിരോധം വോട്ടായി മാറിയെന്ന് കാപ്പൻ
10:21 AM, 27 Sep

3208 വോട്ടുകൾക്ക് മാണി സി കാപ്പൻ ലീഡ് ചെയ്യുന്നു
10:21 AM, 27 Sep

3208 വോട്ടുകൾക്ക് മാണി സി കാപ്പൻ ലീഡ് ചെയ്യുന്നു
10:16 AM, 27 Sep

എല്ലാ പഞ്ചായത്തുകളിലും മാണി സി കാപ്പൻ മുന്നിൽ
10:12 AM, 27 Sep

2766 വോട്ടുകൾക്ക് മാണി സി കാപ്പൻ മുന്നിൽ
10:07 AM, 27 Sep

ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് പിജെ ജോസഫ്
10:01 AM, 27 Sep

മേലുകാവ് പഞ്ചായത്തിലും മാണി സി കാപ്പൻ മുന്നിൽ
9:58 AM, 27 Sep

കാപ്പന്റെ ലീഡ് 2100 കടന്നു
9:58 AM, 27 Sep

മേലുകാവ് പഞ്ചായത്തിലെ വോട്ട് എണ്ണി തുടങ്ങി
9:58 AM, 27 Sep

1570 വോട്ടുകൾക്ക് മാണി സി കാപ്പൻ മുന്നിൽ
9:56 AM, 27 Sep

ജോസ് കെ മാണിയും ജോസ് ടോമും ചര്‍ച്ച നടത്തുന്നു
9:54 AM, 27 Sep

ലീഡ് നില 1560 ആയി ഉയര്‍ത്തി മാണി സി കാപ്പന്‍
9:45 AM, 27 Sep

ആദ്യഘട്ടത്തില്‍ പിന്നോക്കം പോയതില്‍ ആശങ്കയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍
READ MORE

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻറെ കുതിപ്പ്. 2493 വോട്ടുകൾക്കാണ് കാപ്പൻ ജോസ് ടോമിനെ പിന്നിലാക്കിയത്. തുടക്കം മുതൽ തന്നെ മാണി സി കാപ്പൻ കൃത്യമായ ലീഡ് നിലനിർത്തുകയായിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രമായ രാമപുരം പിടിച്ചെടുത്തായിരുന്നു കാപ്പന്റെ തോരോട്ടം തുടങ്ങിയത്. ജോസ് കെ മാണിയുടെ വോട്ടുകൾ എൽഡിഎഫിന് പോയെന്ന് പിജെ ജോസഫ് ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൻറെ തത്സമയ വിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ.

palabyelection
English summary
Pala By election result today; live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X