Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലാ തുടക്കം മാത്രം; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളും ഇടത് നേടുമെന്ന് എം സ്വരാജ്

കോട്ടയം: 6 മാസം കൊണ്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് വര്‍ധിപ്പിച്ചത് 20,638 വോട്ടുകള്‍. എപ്രില്‍ 23 ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33499 വോട്ടുകള്‍ മാത്രം കരസ്ഥമാക്കിയ എല്‍ഡിഎഫ് ഉപതിരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് കരസ്ഥമാക്കിയത് 54137 വോട്ടുകളാണ്. അതേസമയം വോട്ട് നിലയില്‍ യുഡിഎഫിനും ബിജെപിക്കും വലിയ തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന് 66971 വോട്ടുകളായിരുന്നു പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. എല്‍ഡിഫ് ടിക്കറ്റില്‍ മത്സരിച്ച വാസവന് ലഭിച്ചതാവട്ടെ 33499 വോട്ടുകള്‍. യുഡിഎഫിന്‍റെ ലീഡ് 33472. മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായിരുന്നു ഈ വലിയ മേല്‍ക്കൈ മറികടന്നാണ് മാണി സി കാപ്പന്‍ 2943 വോട്ടിന്‍റെ വിജയം കരസ്ഥമാക്കിയത്.

mswaraj

പാര്‍ട്ടി നേതാക്കള്‍ തന്നെ അഭിപ്രായപ്പെട്ടത് പോലെ ബിജെപിയുടെ വോട്ടുകളിലും ഗണ്യമായ കുറവാണ് ഉണ്ടായത്. 18044 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ഹരിക്ക് ലഭിച്ചത്. 2016 ല്‍ നേടിയ 24,821 വോട്ടുകളേക്കാള്‍ 6777 വോട്ടുകള്‍ക്ക് പിന്നിലാണ് ബിജെപി ഇത്തവണ. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളായിരുന്നു.

2016 ല്‍ നിന്ന് മൂവായിരത്തോളം വോട്ടുകളാണ് അധികമായി നേടിയത്. ആ നിലയില്‍ നിന്ന് 8489 വോട്ടുകളുടെ കുറവും ബിജെപിക്ക് ഉണ്ടായി. 20.56 ശതമാനം വോട്ടാണ് ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ബിജെപിക്ക് ലഭിച്ചത്. എല്‍ഡിഎഫ് 42.31 ശതമാനം വോട്ടും യുഡിഎഫ് 40.01 ശതമാനം വോട്ടും നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+