കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് കെ മാണിയുടെ ബൂത്തിലും 10 പഞ്ചായത്തിലും കാപ്പന്‍റെ പടയോട്ടം; പാലാ നഗരസഭയും സ്വന്തം പോക്കറ്റില്‍

Google Oneindia Malayalam News

കോട്ടയം: യുഡിഎഫിന്‍റെ ശക്തിദുര്‍ഗങ്ങളില്‍ കടന്നു കയറി പാലായില്‍ മാണി സി കാപ്പന്‍ രചിച്ചത് പുതു ചരിത്രം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം നല്‍കിയ പല പഞ്ചായത്തുകളും യുഡിഎഫിന് വലിയ തിരിച്ചടിയാണ് നല്‍കിയത്. രാമപുരം, മേലുകാവ്, കടനാട്, മുന്നിലവ് അടക്കമുള്ള പത്ത് പഞ്ചായത്തുകളും പാലാ നഗരസഭയും മാണി സി കാപ്പനൊപ്പം നിന്നപ്പോള്‍ മുത്തോലിയിലും മീനച്ചിലിലും മാത്രമായിരുന്നു യുഡിഎഫിന് ലീഡ് ലഭിച്ചത്.

തട്ടകം തകര്‍ന്നു, ചങ്ക് പൊട്ടി യുഡിഎഫ്; ശേഷിക്കുന്ന അഞ്ചും നേടുമെന്ന് എല്‍ഡിഎഫ്, പണിപാളി ബിജെപിതട്ടകം തകര്‍ന്നു, ചങ്ക് പൊട്ടി യുഡിഎഫ്; ശേഷിക്കുന്ന അഞ്ചും നേടുമെന്ന് എല്‍ഡിഎഫ്, പണിപാളി ബിജെപി

ജോസ് കെ മാണിയുടെ ബൂത്തില്‍ പോലും ജോസ് ടോം പിന്നില്‍ പോയത് കേരള കോണ്‍ഗ്രസിനും യുഡിഎഫിന് തിരച്ചടിയാണ്. ജോസ് കെ മാണിയുടെ ബൂത്തില്‍ 10 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മാണി സി കാപ്പന് ലഭിച്ചത്. ആദ്യ റൗണ്ടില്‍ വോട്ടെണ്ണല്‍ ആരംഭിച്ച രാമപുരത്തെ ലീഡ് നില പുറത്തു വന്നപ്പോള്‍ തന്നെ പാലായിലെ ട്രെന്‍ഡ് വ്യക്തമായിരുന്നു. 2014, 2016, 2019 തെരഞ്ഞെടുപ്പുകളിൽ UDF മുന്നിലെത്തിയ പഞ്ചായത്തില്‍ 162 വോട്ടിന്‍റെ ലീഡാണ് ഇത്തവണ മാണി സി കാപ്പന് ലഭിച്ചത്.

 pala

രാമപുരത്തിന് പിന്നാലെ വോട്ട് എണ്ണിയ, കടനാട്, മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനും പഞ്ചായത്തിലും മാണി സി കാപ്പന്‍ ലീഡ് ചെയ്തു. 2006 ല്‍ കെ​എം മാണി 107 വോട്ടിനും തോമസ് ചാഴിക്കാടന്‍ 2727 വോട്ടിനും മുന്നിലെത്തിയ കടനാട്ടില്‍ ഇത്തവണ മാണി സി കാപ്പന്‍ നേടിയത് 850 വോട്ടിന്‍റെ ലീഡാണ്. മാണി സി. കാപ്പന്‍- 4263, ജോസ് ടോം- 4101, എന്‍ഡിഎ- 1929 വോട്ടുകള്‍ എന്നിങ്ങനെയായിരുന്നു ഭരണങ്ങാനത്തെ വോട്ട് നില.

പാലാ പിടിച്ചെങ്കില്‍ എവിടെയാണ് വിജയിക്കാനാവാത്തത്; പാലാ വിധിയുടെ പ്രസക്തിയെന്ത്- ഐസക് പറയുന്നുപാലാ പിടിച്ചെങ്കില്‍ എവിടെയാണ് വിജയിക്കാനാവാത്തത്; പാലാ വിധിയുടെ പ്രസക്തിയെന്ത്- ഐസക് പറയുന്നു

English summary
pala by election result:mani c kappan gets lead in 10 panchayth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X