കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്സറടിക്കാന്‍ വന്നവര്‍ 'മെക്കയില്‍' തന്നെ ഡക്കായി; യുഡിഎഫിനെ ട്രോളി എംഎം മണി

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ മാണി സി കാപ്പന്‍റെ അഭിമാനകരമായ വിജയത്തിന് പിന്നാലെ യുഡിഎഫിനെ ട്രോളി വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. 'സിക്സര്‍ അടിക്കാന്‍ വന്നതാ.. യുഡിഎഫിന്‍റെ മെക്കയില്‍ തന്നെ ഡക്ക്' എന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയെ ട്രോളി എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന പാലാ അടക്കമുള്ള 6 മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് സിക്സര്‍ അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍

മാണി സി കാപ്പനെ വിജയപ്പിച്ച വോട്ടര്‍മാരോടുള്ള നന്ദിയും എംഎം മണി പ്രകടിപ്പിച്ചു. ' എല്‍ഡിഎഫ് ആണ് ശരി. ജനഹൃദയങ്ങളില്‍ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട്. മാണി സി കാപ്പനെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി'- എംഎ മണി ഫേസ്ബുക്കില്‍ രേഖപ്പെടത്തി.

mmmanipala

വര്‍ഷങ്ങളായി യുഡിഎഫ് കോട്ടയായി നിലനില്‍ക്കുന്ന പാലായില്‍ 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ വിജയിച്ചത്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ നേടിയ മേധാവിത്വം അവസാനം വരെ നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും മാണി സി കാപ്പന്‍ ലീഡ് പിടിച്ചപ്പോള്‍ ജോസ് ടോമിന് ഒപ്പം നിന്നത് രണ്ട് പഞ്ചായത്തുകള്‍ മാത്രമാണ്.

പാലാ തുടക്കം മാത്രം; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളും ഇടത് നേടുമെന്ന് എം സ്വരാജ്പാലാ തുടക്കം മാത്രം; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളും ഇടത് നേടുമെന്ന് എം സ്വരാജ്

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ട എല്‍ഡിഎഫിനെ സംബന്ധിച്ച് അഭിമാനകരമായ വിജയമാണ് പാലായിലേത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33472 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു പാലാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന് ലഭിച്ചത്. പാലായിലെ വിജയം ഓക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിര‍ഞ്ഞെടുപ്പുകള്‍ എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കും.

English summary
pala by election result: MM Mani trolls UDF over Pala defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X