കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ ഉപതിരഞ്ഞെടുപ്പ്: കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ്ഫോം, പാലാ ഫലം തോൽവിയല്ലെന്ന് നിഷ ജോസ് കെ മാണി!

Google Oneindia Malayalam News

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്രം വിജയമാണ് ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ സ്വന്തമാക്കിയത്. കേരള കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പോരാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാലാ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി അംഗീകരിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പക്വതയില്ലായ്മയാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയത്തിന് കാരണനമെന്നാണ് പിജെ ജോസഫ് പ്രതികരിച്ചത്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയും യുഡിഎഫ് പരാജയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. പാലാ ഫലം തോല്‍വിയായി കാണുന്നില്ലെന്ന് നിഷ ജോസ് കെ മാണി പറഞ്ഞു. കാര്യങ്ങള്‍ പഠിക്കാനുള്ള പ്ലാറ്റ്‌ഫോം ആയാണ് ഈ തെരഞ്ഞെടുപ്പു പരാജയത്തെ കാണുന്നതെന്നും നിഷ മാധ്യമങ്ങളോടു പറഞ്ഞു.

Nisha Joe K Mani

Recommended Video

cmsvideo
വോട്ടുബാങ്കിൽ LDFന് വൻ മുന്നേറ്റം | Oneindia Malayalam

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പറഞ്ഞ് കേട്ട പേരായിരുന്നു നിഷ ജോസ് കെ മാണിയുടേത്. പിനിനീട് പിജെ ജോസഫിന്റെ പ്രതിഷേധത്തെ തുടർന്ന് മാറുകയായിരുന്നു. 54 വര്‍ഷമായി മാണിയുടെ മാത്രമായ പാല യുഡിഎഫിന് നഷ്ടപ്പെടുമ്പോള്‍ ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത് ജോസ്‌കെ മാണിയ്ക്കും കേരളാ കോണ്‍ഗ്രസ്സിസ് നേതൃത്വത്തിനും നേരെയാണ്.

English summary
Pala By-election Result: Nisha Jose K Mani's comment about Pala by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X