പാലാ ഉപതിരഞ്ഞെടുപ്പ്: ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം, കാരണം പരിശോധിക്കുമെന്ന് ഉമ്മൻചാണ്ടി!
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തോൽവിയുടെ കാരണം പരിശോധിക്കുമെന്ന് കോൺഗ്രസ് നേതാവ് മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലായില്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ടില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. ബിജെപി വോട്ട് മറിച്ചതിന്റെ പേരില്‍ അവരുടെ നേതാവിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേബം വ്യക്തമാക്കി.

ഇനിയുള്ള ഉപതരിഞ്ഞെടുപ്പുകളെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വരുന്ന അഞ്ച മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണ്. സ്ഥാനാര്‍ഥി നിര്‍ണയം നടന്നുകഴിഞ്ഞു. സമയമാകുമ്പോള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications