കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സ്വീകരിച്ച കീഴ്വഴക്കങ്ങൾ ജോസ് തെറ്റിച്ചു; തോൽവിക്ക് കാരണം പക്വതയില്ലായ്മയെന്നും പിജെ ജോസഫ്!

Google Oneindia Malayalam News

കെഎം മാണി സ്വീകരിച്ച കീഴ്വഴക്കങ്ങൾ ജോസ് കെ മാണി തെറ്റിച്ചെന്ന് പിജെ ജോസഫിന്റെ ആരോപണം. പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസ് ടോം തോറ്റതിന്റെ കാരണം യുഡിഎഫ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമായെന്നും പിജെ ജോസഫ് വ്യക്തമാക്കി.

പാലാ ഉപതിരഞ്ഞെടുപ്പ്: ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം, കാരണം പരിശോധിക്കുമെന്ന് ഉമ്മൻചാണ്ടി!പാലാ ഉപതിരഞ്ഞെടുപ്പ്: ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം, കാരണം പരിശോധിക്കുമെന്ന് ഉമ്മൻചാണ്ടി!

തോൽവിക്ക് പ്രധാന കാരണം പക്വതയില്ലായ്മയാണെന്നും പിജെ ജോസഫ് പറഞ്ഞു. തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നിൽക്കാൻ തയ്യാറാകാത്തവരെ പുറത്തേക്ക് കളയുകയണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ജോസ് കെ മാണിയാണെന്ന് പറയാതെ പറയുകയായിരുന്നു വാർത്താ സമ്മേളനത്തിൽ പിജെ ജോസഫ്.

PJ Joseph

മാണിസാറുള്ളപ്പോള്‍ അംഗീകരിച്ച ഭരണഘടനയില്‍ ഉള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ (ചെയര്‍മാന്‍/വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നുള്ള ഭാഗം) അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. മാണി സാറിന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് പാര്‍ട്ടിയുടെ ചുമതല. അത് അംഗീകരിക്കാന്‍ ജോസ് കെ മാണി തയ്യാറായില്ലെന്നും പിജെ ജോസഫ് പറ‍ഞ്ഞു.

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

മാണി സാറിനെതിരെ പരസ്യമായി രംഗത്ത് വന്നയാളെ തന്നെ ജോസ് സ്ഥാനാര്‍ത്ഥിയാക്കിയെന്നും ജോസഫ് പറഞ്ഞു. മധ്യസ്ഥ സാധ്യത ലംഘിച്ച് സ്വയം ചെയര്‍മാനായി അവരോധിക്കപ്പെട്ടത് ആരാണ്?,ചിഹ്നമില്ലെങ്കിലും ജയിക്കാം എന്ന നിലപാടിലായിരുന്നു അവര്‍, ആരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് യു.ഡി.എഫ് പരിശോധിക്കണനമെന്നും അദ്ദേഹം പറ‍ഞ്ഞു.

English summary
Pala By-election Result: PJ Joseph's press meet about by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X