കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ പിടിച്ചെങ്കില്‍ എവിടെയാണ് വിജയിക്കാനാവാത്തത്; പാലാ വിധിയുടെ പ്രസക്തിയെന്ത്- ഐസക് പറയുന്നു

Google Oneindia Malayalam News

തിരുവന്തപുരം: ഇടതുപക്ഷ സര്‍ക്കാറിന്‍റെ അഭിമാന പദ്ധതികള്‍ക്കെതിരായ യുഡിഎഫ് ദുരാരോപണം ജനങ്ങള്‍ തള്ളിയെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരായ യുഡിഎഫിന്‍റെ ദുരാരോപണം ജനം മുഖവിലയ്ക്ക് എടുത്തില്ലെന്നതിന്‍റെ തെളിവാണ് പാലായില്‍ മാണി സി കാപ്പന്‍ നേടിയ ഉജ്ജ്വല വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അപവാദങ്ങളെ ആശ്രയിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാലായിലെ തിരഞ്ഞെടുപ്പു ചർച്ചയിൽ നിന്ന് പാലാരിവട്ടം അഴിമതി മറയ്ക്കാൻ യുഡിഎഫിന്റെ ബുദ്ധിശാലകൾ തട്ടിക്കൂട്ടിയ ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ധമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കേരളത്തിലെ രാഷ്ട്രീയബലാബലം

കേരളത്തിലെ രാഷ്ട്രീയബലാബലം

പാലയിലെ എൽഡിഎഫ് വിജയം ഒരുകാര്യം അസന്നിഗ്ധമായി ഉറപ്പിക്കുന്നു. ലോകസഭാ തിരഞ്ഞെടുപ്പിൽ കണ്ടതല്ല, കേരളത്തിലെ രാഷ്ട്രീയബലാബലം. അതൊരു പ്രത്യേക സാഹചര്യത്തിന്‍റെ സൃഷ്ടിയാണ്. ആ അന്തരീക്ഷം പൂർണമായും മാറിയിരിക്കുന്നു. അതാണ് പാലാ തിരഞ്ഞെടുപ്പു ഫലത്തിന്‍റെ രാഷ്ട്രീയ പ്രസക്തി.

പ്രചോദിതര്‍

പ്രചോദിതര്‍

ഈ വിജയം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും തുടരും. പാലായിൽ വിജയിക്കാനാവുമെങ്കിൽ പിന്നെ ഏതു മണ്ഡലത്തിലാണ് വിജയിക്കാനാവാത്തത്? മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവു വരെ ഈ വർദ്ധിതമായ ആത്മവീര്യത്തിൽ പ്രചോദിതരായാണ് എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങുന്നത്.

തിരഞ്ഞെടുപ്പു ചർച്ചയിൽ

തിരഞ്ഞെടുപ്പു ചർച്ചയിൽ

പാലായിലെ തിരഞ്ഞെടുപ്പു ചർച്ചയിൽ നിന്ന് പാലാരിവട്ടം അഴിമതി മറയ്ക്കാൻ യുഡിഎഫിന്റെ ബുദ്ധിശാലകൾ തട്ടിക്കൂട്ടിയ ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു. കിഫ്ബി അടക്കമുള്ള അഭിമാനപദ്ധതികൾക്കെതിരെ മെനഞ്ഞ ദുരാരോപണങ്ങൾ ജനം മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് മാണി സി കാപ്പന്റെ വിജയം തെളിയിക്കുന്നത്. ആരോപണങ്ങൾ അസംബന്ധമാണെന്ന എൽഡിഎഫിന്റെ വിശദീകരണമാണ് ജനങ്ങൾ സ്വീകരിച്ചത്.

ജനങ്ങൾ നൽകിയ ലൈസൻസ്

ജനങ്ങൾ നൽകിയ ലൈസൻസ്

ആരോപണങ്ങൾ അസംബന്ധമാണെന്ന എൽഡിഎഫിന്റെ വിശദീകരണമാണ് ജനങ്ങൾ സ്വീകരിച്ചത്. വികസന പ്രവർത്തനങ്ങൾ ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാരിന് ജനങ്ങൾ നൽകിയ ലൈസൻസാണ് പാലായിലെ അഭിമാനകരമായ വിജയം. പാലായിൽ 54 വർഷത്തെ യുഡിഎഫ് കുത്തകയാണ് അവസാനിച്ചത്.

യുഡിഎഫിന്റെ ഈ കുത്തക തകർന്നത്.

യുഡിഎഫിന്റെ ഈ കുത്തക തകർന്നത്.

സർക്കാരിന്റെ വികസന നേട്ടങ്ങൾ, സദ്ഭരണം, അഴിമതി വിരുദ്ധത , പുത്തൻ മാതൃകകൾ, ക്ഷേമ പ്രവർത്തനങ്ങളിലും ആശുപത്രികളിലും പള്ളിക്കൂടങ്ങളിലും വിരിഞ്ഞ സർക്കാരിന്റെ കരുതൽ എല്ലാം എണ്ണിപ്പറഞ്ഞ് നേരിട്ട തെരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ ഈ കുത്തക തകർന്നത്.

Recommended Video

cmsvideo
വോട്ടുബാങ്കിൽ LDFന് വൻ മുന്നേറ്റം | Oneindia Malayalam
ആശ്രയിച്ചത്

ആശ്രയിച്ചത്

തിരഞ്ഞെടുപ്പു പ്രചരണത്തിന് എൽഡിഎഫ് വസ്തുതകളെയും യുഡിഎഫ് അപവാദങ്ങളെയുമാണ് ആശ്രയിച്ചത്. ഈ തിരിച്ചറിവ് പ്രതിപക്ഷത്തിനുണ്ടാകുന്നത് നന്ന്. പാലായിലെ യുഡിഎഫ് കുത്തക അവസാനിപ്പിച്ച മാണി സി കാപ്പനും പാലയിലെ ജനങ്ങൾക്കും അഭിവാദ്യങ്ങൾ

ഫേസ്ബുക്ക് പോസ്റ്റ്

തോമസ് ഐസക്

ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍ജിമ്മി ജോര്‍ജ്ജിനൊപ്പം രാജ്യാന്തര വോളിബോള്‍ താരം, സംവിധായകന്‍, നടന്‍; അറിയാം ചില കാപ്പന്‍ ഗാഥകള്‍

 ജനപക്ഷം അണികള്‍ വോട്ട് ചെയ്തത് മാണി സി കാപ്പന്; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ് ജനപക്ഷം അണികള്‍ വോട്ട് ചെയ്തത് മാണി സി കാപ്പന്; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്ജ്

English summary
pala by election result; thomas issac facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X