കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് ന്യൂസ് പ്രവചനം വലത്തോട്ട്,പാലാക്കാർ ഇടത്തോട്ട്!എക്സിറ്റ് പോൾ ഫലത്തെ അട്ടിമറിച്ച് എൽഡിഎഫ്

Google Oneindia Malayalam News

പാലാ: അവിശ്വസനീയം, അപ്രതീക്ഷിതം. ഒരു തിരഞ്ഞെടുപ്പ് ഫലം വിജയിച്ച മുന്നണിയെ എത്ര ഞെട്ടിക്കാമോ ആ ഞെട്ടലിലാണ് എൽഡിഎഫ് ക്യാമ്പ്. എൻസിപിയുടെ മാണി സി കാപ്പനെ തന്നെ വീണ്ടും പാലാ മണ്ഡലത്തിൽ ഇറക്കിയപ്പോൾ ജയമെന്ന സ്വപ്നം എൽഡിഎഫിനുണ്ടായിരുന്നില്ല. മാണി സി കാപ്പന് ആരും വിജയം പ്രവചിച്ചതുമില്ല. യുഡിഎഫുകാരാകട്ടെ ഫല പ്രഖ്യാപനത്തിന് ശേഷം പൊട്ടിക്കാനുളള പടക്കവും ലഡുവും നേരത്തെ വാങ്ങി വെയ്ക്കുകയും ചെയ്തു.

കെ എം മാണി എന്ന ബ്രാൻഡ് നെയിമിന്റെ ബലത്തിൽ നീണ്ട അരനൂറ്റാണ്ട് കാലം യുഡിഎഫ് കാത്ത കോട്ടയാണ് മറ്റൊരു മാണിയുടെ പടയോട്ടത്തിൽ തകർന്ന് വീണിരിക്കുന്നത്. എല്ലാ പ്രവചനങ്ങളും പ്രതീക്ഷകളും പാലായിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പാലാ മാണി സി കാപ്പൻ പിടിച്ചെടുക്കുമ്പോൾ ഏഷ്യാനെറ്റ് ന്യൂസ് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെടുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ എക്സിറ്റ് പോൾ സർവ്വേയും പാലായിലെ യഥാർത്ഥ ഫലവും പരിശോധിക്കാം.

ചെഞ്ചോരച്ചുമപ്പ്!!! മാണിസാറും രണ്ടിലയും ഇല്ലെങ്കില്‍ പാലയില്‍ പൂക്കുക 'ഗുൽമോഹർ'... ഇത് സിപിഎം വിജയംചെഞ്ചോരച്ചുമപ്പ്!!! മാണിസാറും രണ്ടിലയും ഇല്ലെങ്കില്‍ പാലയില്‍ പൂക്കുക 'ഗുൽമോഹർ'... ഇത് സിപിഎം വിജയം

പാലായിലെ അട്ടിമറി വിജയം

പാലായിലെ അട്ടിമറി വിജയം

യുഡിഎഫിന്റെ കേരളത്തിലെ ഏറ്റവും ശക്തമായ, ഉറപ്പുളള മണ്ഡലമായാണ് പാല കണക്കാക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 50 വർഷക്കാലത്തിനിടെ കെഎം മാണിയെ ഒരിക്കൽ പോലും കൈ വിടാത്ത മണ്ഡലം. മാണിയുടെ വിയോഗത്തിന് ശേഷം പാലായിൽ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ പാലാക്കാർ അദ്ദേഹത്തിന്റെ പാർട്ടിയെ കൈവിടുമെന്ന് സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമാണെങ്കിലും പാലായിൽ എന്താകും എന്നതിൽ വോട്ടെണ്ണും വരെ ആർക്കും സംശയമുണ്ടായിരുന്നില്ല താനും.

ചരിത്രം തിരുത്തിക്കുറിച്ച് മറ്റൊരു മാണി

ചരിത്രം തിരുത്തിക്കുറിച്ച് മറ്റൊരു മാണി

എന്നാൽ പാലായുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് എൽഡിഎഫ്. പോസ്റ്റൽ വോട്ടുകൾ മുതലങ്ങോട്ട് ഒരു ഘട്ടത്തിലും പിന്നോട്ട് പോകാതെ മുന്നോട്ട് തന്നെ കുതിക്കുകയായിരുന്നു മാണി സി കാപ്പൻ. തലപ്പലവും ഭരണങ്ങാനവും രാമപുരവും അടക്കമുളള യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ ലീഡ് കുറഞ്ഞേക്കാം എന്നുളള എൽഡിഎഫിന്റെ കണക്ക് കൂട്ടലുകളെ പോലും മറികടന്ന് 11 പഞ്ചായത്തുകളിലും മാണി സി കാപ്പൻ തന്നെയാണ് മുന്നേറ്റം നടത്തിയത്. എന്ന് മാത്രമല്ല എക്സിറ്റ് പോൾ ഫലങ്ങളേയും പാലയിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിന് വിജയി ജോസ് ടോം

ഏഷ്യാനെറ്റിന് വിജയി ജോസ് ടോം

മലയാളത്തിലെ വാർത്താ ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ് പാലാ ഉപതിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത്. ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസർച്ച് പാർട്ണേഴ്സും ചേർന്നാണ് എക്സിറ്റ് പോൾ സംഘടിപ്പിച്ചത്. ഈ പ്രവചന പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ആണ് പാലായിലെ വിജയി. 48 ശതമാനം വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും എന്നായിരുന്നു എക്സിറ്റ് പോളിലെ കണ്ടെത്തൽ. നാലാമങ്കത്തിലും എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തോൽക്കുമെന്നും 32 ശതമാനം വോട്ടുകൾ മാത്രമേ എൽഡിഎഫിന് ലഭിക്കൂ എന്നും ഏഷ്യാനെറ്റ് ന്യൂസ് പ്രവചിച്ചു.

വോട്ട് കൂടുമെന്ന് പ്രവചനം

വോട്ട് കൂടുമെന്ന് പ്രവചനം

ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്ക് 19 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും പ്രവചിക്കപ്പെട്ടു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെഎം മാണിക്ക് ലഭിച്ചത് 58884 വോട്ടുകളായിരുന്നു. അതായത് 42 ശതമാനം വോട്ടുകൾ. മൂന്ന് വർഷങ്ങൾക്കിപ്പുറം ഉപതിരഞ്ഞെടുപ്പിൽ 6 ശതമാനം യുഡിഎഫിന് വോട്ട് കൂടും എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രവചിച്ചത്. എൽഡിഎഫിന് അന്ന് 54181 വോട്ടുകൾ ലഭിച്ചു. 39 ശതമാനം വോട്ട് വിഹിതം. ഇക്കുറി 7 ശതമാനം വോട്ട് കുറയും എന്നും എക്സിറ്റ് പോൾ പ്രവചിച്ചു.

2943ന്റെ ഭൂരിപക്ഷം

2943ന്റെ ഭൂരിപക്ഷം

ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഒരു ശതമാനം വോട്ട് വർധനവും പ്രവചിക്കപ്പെട്ടു. 2016ലെ തിരഞ്ഞെടുപ്പിൽ 24,821 വോട്ടുകളോടെ 18 ശതമാനം വോട്ട് വിഹിതമാണ് എൻഡിഎയ്ക്ക് ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രവചനം അപ്പാടെ തകിടം മറിക്കപ്പെട്ടിരിക്കുകയാണ്. ജോസ് ടോം അല്ല മാണി സി കാപ്പനാണ് 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പാല പിടിച്ചെടുത്തിരിക്കുന്നത്. 54137 വോട്ടുകളാണ് മാണി സി കാപ്പന് ലഭിച്ചിരിക്കുന്നത്. ജോസ് ടോമിന് 51194 വോട്ടുകളും എൻ ഹരിക്ക് 18044 വോട്ടുകളും ലഭിച്ചു.

Recommended Video

cmsvideo
പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam
44 വോട്ടുകൾ കുറഞ്ഞു

44 വോട്ടുകൾ കുറഞ്ഞു

എൽഡിഎഫിന് 7 ശതമാനം വോട്ട് കുറയും എന്നാണ് പ്രവചനം എങ്കിലും അതുണ്ടായിട്ടില്ല. 2016ലെ 39 ശതമാനത്തിനടുത്ത് തന്നെയാണ് ഇക്കുറിയും എൽഡിഎഫ് വോട്ട് വിഹിതം. 2016മായി താരതമ്യം ചെയ്താൽ 44 വോട്ടുകളാണ് എൽഡിഎഫിന് കുറവ് വന്നിരിക്കുന്നത്. യുഡിഎഫിന് 6 ശതമാനം വോട്ടുയരും എന്ന പ്രവചനവും പാളിപ്പോയിരിക്കുന്നു. 2016ലേതിനേക്കാൾ 7690 വോട്ടുകളുടെ വലിയ നഷ്ടമാണ് യുഡിഎഫിന് പാലായിൽ ഉണ്ടായിരിക്കുന്നത്. ബിജെപിക്കാവട്ടെ 6777 വോട്ടുകളും ഇത്തവണ പാലായിൽ നഷ്ടപ്പെട്ടിട്ടുണ്ട്.

English summary
Pala By Election 2019: Comparison of Exit Poll prediction and Election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X