പാലാ; രാമപുരത്ത് അപ്രതീക്ഷിത ട്വിസ്റ്റ്!! മാണി സി കാപ്പന് വന്‍ ലീഡ്! പാലായില്‍ അട്ടിമറിക്ക് സാധ്യത?
കോട്ടയം: പാലായില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ രാമപുരം പഞ്ചായത്തില്‍ വന്‍ ലീഡുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ആകെയുള്ള 22 ബൂത്തുകളില്‍ 14 ബൂത്തുകളാണ് എണ്ണിയപ്പോള്‍ യുഡിഎഫിനെ രാമപുരം കൈവിടുന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറിയ മണ്ഡലത്തിലാണ് ഇക്കുറി അട്ടിമറി സൂചനകള്‍ നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നേറുന്നത്. 2016 ല്‍ ബിജെപിയായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്ത്.

രാമപുരത്തെ ഒന്നാം നമ്പര്‍ ബൂത്തിലാണ് മാണി സി കാപ്പന് ലീഡ് നേടാനായത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 472 വോട്ടുകളുടെ ലീഡായിരുന്നു യുഡിഎഫ് നേടിയത്. വെറും 127 വോട്ടുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.
രാമപുരം പഞ്ചായത്തിലെ അടിയൊഴുക്കകളാകും പാലായിലെ വിധി നിര്‍ണയിക്കുക. 14 ബൂത്തുകളാണ് പഞ്ചായത്തില്‍ ഉള്ളത്.എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ സ്വാധീനമുള്ള ഇടമാണ് രാമപുരം. ജോസഫ് വിഭാഗത്തിനും ശക്തമായ സ്വാധീനമാണ് മണ്ഡലത്തില്‍ ഉള്ളത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്‍റെ ലീഡായിരുന്നു. അതേസമയം 2011 ല്‍ മാണിയേക്കാള്‍ 179 വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന് നേടാനായിരുന്നു. കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ജോസഫ് വിഭാഗത്തിന്‍റെ പിന്തുണ മാണി സി കാപ്പന് ലഭിച്ചാല്‍ പാലായില്‍ ഇക്കുറി അട്ടിമറികള്‍ക്ക് വരെയുള്ള സാധ്യതയാണ് കണക്കാക്കപ്പെടുന്നത്.
Recommended Video
അതേസമയം രാമപുരത്ത് തന്നെയാണ് ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന ആരോപണം ഉയര്‍ന്നത്.ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി പണം വാങ്ങി ബിജെപി വോട്ടുകള്‍ മറിക്കുകയാണെന്നായിരുന്നു പാലാ ബിജെപി നിയോജക മണ്ഡലം മുന്‍ പ്രസിഡന്‍റ് ബിനു പുളിക്കകണ്ടത്തിന്‍റെ ആരോപണം.












Click it and Unblock the Notifications