കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്'; ജോസ് കെ മാണിക്ക് മറുപടി

Google Oneindia Malayalam News

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് യുഡിഎഫ് ഏറ്റുവാങ്ങിയത്. പരാജയത്തിന്റെ ഉത്തരവാദിത്തം ജോസ് കെ മാണിക്കാണെന്ന് വിമർശനമാണ് യുഡിഎഫിൽ ഉയരുന്നു. പിജെ ജോസഫിനോട് ചെയ്ത രാഷ്ട്രീയ അനീതിയ്ക്കുള്ള തിരിച്ചടിയാണ് ജോസ് കെ മാണിക്ക് നേരിടേണ്ടി വന്നതെന്ന് പോലും മുന്നണിയിലെ നേതാക്കൾ വിമർശനം ഉന്നയിച്ചു കഴിഞ്ഞു.

യുഡിഎഫ് പാലം പണിതത് പൊളിക്കാൻ; ഞങ്ങൾ പാല പുതുക്കി പണിയുമെന്ന് ഇപി ജയരാജൻ!യുഡിഎഫ് പാലം പണിതത് പൊളിക്കാൻ; ഞങ്ങൾ പാല പുതുക്കി പണിയുമെന്ന് ഇപി ജയരാജൻ!

ജോസ് ടോം തോറ്റ് മടങ്ങിയതിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പിസി ജോർജിന്റെ മകനും കേരളാ കോൺഗ്രസ് യുവജന വിഭാഗം മുൻ നേതാവുമായിരുന്ന ഷോൺ ജോർജ്. പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥയിൽ എത്തിക്കാൻ ജോസ് കെ മാണിയുടെ നിലപാടുകൾ മാത്രമാണ് കാരണമെന്നാണ് ഷോൺ ജോർജ് കുറ്റപ്പെടുത്തുന്നത്.

jose k mani

ജോസ് ടോമിന് സ്വീകരണ യോഗം വരെ സംഘടിപ്പിച്ച് കാത്തിരുന്ന യുഡിഎഫ് കേന്ദ്രങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകിയിരിക്കുകയാണ് മാണി സി കാപ്പന്റെ മുന്നേറ്റം. 2493 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പന്റെ വിജയം. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് കരുതിയിരുന്നിടത്ത് പോലും വൻ മുന്നേറ്റമാണ് മാണി സി കാപ്പൻ നടത്തിയത്. ജോസ് ടോമിന്റെ തോൽവിയുടെ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി- പിജെ ജോസഫ് പോര് പുതിയ തലങ്ങളിലേക്ക് കടക്കുമെന്ന് ഉറപ്പാണ്.

ഷോൺ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്

Recommended Video

cmsvideo
Pala Election Result 2019 : പാലായില്‍ യു.ഡി.എഫിന് പിഴച്ചതിന്റെ കാരണം ? | Oneindia Malayalam

അമ്പത് വർഷകാലം കൊണ്ട് കെഎംമാണി ഉണ്ടാക്കിയത് അഞ്ച് വർഷകാലം കൊണ്ട് ജോസ് കെ മാണിയും ഭാര്യയും ചേർന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാൽ ......ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്.....മൂന്ന് മാസങ്ങൾക്ക് മുമ്പ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാൻ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകൾ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാൻ നോക്കൂ...

English summary
Pala by election: Shone George reply to Jose K Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X