കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ വിമതനോ ഡമ്മിയോ അല്ല; നാമനിര്‍ദ്ദേശം നല്‍കിയത് സ്വതന്ത്രനായി, വിശീദികരണവുമായി ജോസഫ് കണ്ടത്തില്‍

Google Oneindia Malayalam News

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതില്‍ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് കണ്ടത്തില്‍. വിമതനോ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ഡമ്മിയോ അല്ല താനെന്നാണ് ജോസഫ് കണ്ടത്തില്‍ വിശദീകരിക്കുന്നത്. പ്രത്യേക സാഹചര്യത്തിലാണ് പാലായില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ നോമിനേഷന്‍ സമര്‍പ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ പിജെ ജോസഫിന്‍റെ നാടകീയ നീക്കം; ജോസ് ടോമിനെതിരെ വിമതനായി ജോസഫ് കണ്ടത്തിലിന്‍റെ നോമിനേഷന്‍പാലായില്‍ പിജെ ജോസഫിന്‍റെ നാടകീയ നീക്കം; ജോസ് ടോമിനെതിരെ വിമതനായി ജോസഫ് കണ്ടത്തിലിന്‍റെ നോമിനേഷന്‍

ഏത് സാഹചര്യത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടി വന്നതെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാന്‍ കഴിയില്ല. പിജെ ജോസഫിന്‍റെ അറിവോടെയല്ല താന്‍ നോമിനേഷന്‍ നല്‍കിയത്. എന്നാല്‍ തന്‍റെ നേതാവ് പിജെ ജോസഫാണ്. ജോസഫ് പറഞ്ഞാല്‍ ആ നിമിഷം പത്രിക പിന്‍വലിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.

pala

കേരള കോണ്‍ഗ്രസിന്‍റെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടേയുള്ളവര്‍ പറഞ്ഞിട്ടാണ് പത്രിക നല്‍കിയത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒപ്പമാണോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് കണ്ടത്തിലിന്‍റേത് യുഡിഎഫിന് എതിരായ മത്സരമല്ലെന്നായിരുന്നു അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം നേതാവ് ജോര്‍ജ് പുളിങ്കാടന്‍ അഭിപ്രായപ്പെട്ടത്.

ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരുംശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരും

കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന്‍റെ പിഎയും പാലാ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജോസഫ് ഗ്രൂപ്പ് നേതാക്കളും ജോസഫ് കണ്ടത്തിലിനോടൊപ്പം പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നു. രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷ സ്ഥാനാര്‍ത്ഥിയുമായി ജോസഫ് പക്ഷം രംഗത്ത് എത്തുന്നത്.

English summary
pala byelection; joseph kandathil on pala crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X