കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് നടപ്പാക്കിയ അജണ്ട തോല്‍പിച്ചു... മുന്നണിയെ ഒറ്റുകൊടുത്തു, തുറന്നടിച്ച് ജോസ് ടോം

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തന്റെ തോല്‍വിക്ക് പിന്നില്‍ പിജെ ജോസഫാണെന്ന് കുറ്റപ്പെടുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം മുന്നണിയെ ജോസഫ് ഒറ്റുകൊടുത്തെന്ന് ജോസ് ടോം ആരോപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയക അവകാശം ജോസ് കെ മാണിക്കാണെന്ന് യുഡിഎഫ് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

1

ഇതോടെ ജോസ് കെ മാണി പിജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രശ്‌നം പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. പിജെ ജോസഫിനോട് നേരത്തെ രണ്ടില ചിഹ്നം ചോദിച്ചിരുന്നു. ചിഹ്നം തരാത്തതിനാലാണ് സ്വതന്ത്രനായി മത്സരിച്ചത്. ജോസഫ് വിഭാഗം നേതാക്കളില്‍ പലരും പ്രചാരണത്തില്‍ പങ്കെടുത്തില്ല. ജോസഫിന്റെ അജണ്ടയാണ് പാലായില്‍ നടപ്പിലാക്കിയത്. ഒരു എംഎല്‍എ കൂടിയാല്‍ പാര്‍ട്ടിയില്‍ ജോസ് കെ മാണി വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടാകും. ഇത് തടയാനാണ് ജോസഫ് ശ്രമിച്ചതെന്നും ജോസ് ടോം പറഞ്ഞു.

തന്റെ തോല്‍വിക്ക് കാരണം ജോസഫ് വിഭാഗം പുറത്തുവിട്ട സന്ദേശമാണെന്ന് ജോസ് ടോം ആരോപിച്ചിട്ടുണ്ട്. ജോയ് എബ്രഹാമിന്റെ പ്രസ്താവനകളും പാലായില്‍ പ്രശ്‌നങ്ങളുണ്ടായി. ജോസഫിന് അത് നിയന്ത്രിക്കാമായിരുന്നുവെന്നും ജോസ് ടോം പറഞ്ഞു. അതേസമയം താന്‍ സഭാ വിശ്വാസിയല്ലെന്നും, പള്ളിയില്‍ പോകാറില്ലെന്നും പറഞ്ഞ് നോട്ടീസിറക്കിയത് ജോസഫ് വിഭാഗം നേതാക്കള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കണ്‍വെന്‍ഷനില്‍ ജോസഫിനെ കൂവിയപ്പോള്‍ ജോസ് കെ മാണി പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ താന്‍ പരാജയപ്പെട്ടപ്പോള്‍ പിജെ ജോസഫ് ചിരിച്ചുകൊണ്ടും സന്തോഷത്തോടെയുമാണ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്. അതേസമയം പിജെ ജോസഫ് തന്റെ നേതാവല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ താന്‍ ചിഹ്നം നല്‍കാത്തതാണ് തോല്‍വി കാരണമെന്നത് തെറ്റായ വാദമാണെന്നും, ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കില്‍ നല്‍കുമായിരുന്നുവെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.

മന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെമന്‍മോഹന്‍ സിംഗിന് കേക്ക് മുറിക്കാന്‍ അനുവാദമില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം, സത്യാവസ്ഥ ഇങ്ങനെ

English summary
pala byelection lose jose tom against pj joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X