Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായില്‍ പ്രചരണത്തിനിടെ പിസി ജോര്‍ജ്ജും വ്യാപാരിയും തമ്മില്‍ വാക്കേറ്റം; ഭരണി എറിഞ്ഞിടുക്കല്‍

കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിസി ജോര്‍ജ്ജ് എംഎല്‍എയും വ്യാപാരിയും തമ്മില്‍ വാക്കേറ്റം. പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിക്ക് വേണ്ടി വോട്ട് ചോദിക്കാന്‍ എത്തിയപ്പോഴായിരുന്നു പിസി ജോര്‍ജ്ജും വ്യാപാരിയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. വാക്കേറ്റത്തിന് പിന്നാലെ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ വ്യാപാരിയുടെ ബേക്കറിക്ക് നേരെ ആക്രമണം നടത്തിയെന്നാണ് പരാതി.

കുരിശുങ്കല്‍ സിബിയുടെ ബേക്കറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. എന്‍ ഹരിക്ക് വേണ്ടി വോട്ട് ചോദിച്ച് കടയില്‍ എത്തിയ പിസി ജോര്‍ജ്ജും സിബിയും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതോടെ എംഎല്‍എക്ക് ഒപ്പമുണ്ടായിരുന്നു പ്രവര്‍ത്തകള്‍ ബേക്കറിയിലെ അലമാര തകര്‍ക്കുകയും ഭരണികള്‍ എറിഞ്ഞുടക്കുകയുമായിരുന്നു.

 pcgeroge

അക്രമത്തില്‍ സിബി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വോട്ട് അഭ്യര്‍ത്ഥിച്ച് കടയിലെത്തിയ തന്നോട് കടയുടമ പ്രകോപനപരമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കടയിലേക്ക് എത്തുക മാത്രമാണ് ഉണ്ടായതെന്നും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നുമാണ് പിസി ജോര്‍ജ്ജ് വിശദീകരിക്കുന്നത്.

Recommended Video

cmsvideo
    pala by election: jose tom says he is already won | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+