കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ ബിജെപി വോട്ടുകള്‍ കുറയുമെന്ന് പിസി ജോര്‍ജ്, വീഴ്ച്ച സമ്മതിച്ച് ശ്രീധരന്‍ പിള്ളയും

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ വോട്ടുമറിക്കാന്‍ ധാരാണയായെന്ന ആരോപണം ആദ്യം ഉയര്‍ത്തിയത് ഇടത് സ്ഥാനാര്‍ത്ഥിയായിരുന്നു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ഒരു ബൂത്തില്‍ നിന്ന് ബിജെപിയുടെ 35 വോട്ടുകള്‍ വീതം യുഡിഎഫിന് മറിക്കാന്‍ ധാരണയായെന്നായിരുന്നു തിരഞ്ഞെടുപ്പിന്‍റെ തലേദിവസം മാണി സി കാപ്പന്‍ ആരോപിച്ചത്.

മാണി സി കാപ്പന്‍റെ ആരോപണങ്ങലെ കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഒരുപോലെ തള്ളിയെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ വോട്ട് മറിക്കള്‍ ആരോപണത്തിന് ശക്തി പകരുന്നു. ബിജെപിയുടെ 5000 വോട്ടുകള്‍ യുഡിഎഫിന് മറിച്ചുവെന്ന ആരോപണവുമായി പാര്‍ട്ടി നിയോജക മണ്ഡ‍ലം പ്രസിഡന്‍റ് ബിനു പുളിക്കക്കണ്ടം തന്നെ രംഗത്ത് എത്തുകയായിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പിസി ജോര്‍ജ്ജ് അടക്കമുള്ള എന്‍ഡിഎ നേതാക്കളുടെ ഭാഗത്ത് നിന്ന് ഇപ്പോഴുണ്ടാവുന്നത്.

കേരളാ കോണ്‍ഗ്രസിലെ ഉന്നതന്‍

കേരളാ കോണ്‍ഗ്രസിലെ ഉന്നതന്‍

കേരള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് പണം വാങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റുമായ എന്‍ ഹരി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുകള്‍ മറിച്ച് നല്‍കിയെന്നാണ് ബിനു പുളിക്കക്കണ്ടത്തിന്‍റെ ആരോപണം. കേരളാ കോണ്‍ഗ്രസിലെ ഉന്നതനാണ് വോട്ടുകച്ചവടത്തിന് ഹരിയുമായി ധാരണ ഉണ്ടാക്കിയതെന്നും ബിനു ആരോപിച്ചു.

കെഎം മാണിക്ക് വേണ്ടിയും

കെഎം മാണിക്ക് വേണ്ടിയും

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് വേണ്ടിയും എന്‍ ഹരി ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചിട്ടുണ്ട്. ഈക്കാര്യങ്ങള്‍ പുറത്തുവരുമെന്ന് എന്‍ ഹരി പേടിക്കുന്നത് കൊണ്ടാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഹരിയുടെ വോട്ട് കച്ചവടത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുമ്പോള്‍ തെളിവ് കൈമാറുമെന്നും ബിനു പറഞ്ഞു.

അരുതാത്തത് സംഭവിച്ചു

അരുതാത്തത് സംഭവിച്ചു

പാലായില്‍ അരുതാത്തത് സംഭവിച്ചുവെന്നാണ് ബിജെപി ഘടകക്ഷി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായി പിസി ജോര്‍ജ്ജും സമ്മതിക്കുന്നത്. താഴെത്തട്ടില്‍ ബിജെപി പ്രവര്‍ത്തനം സജീവമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ പറ്റില്ല. ബിജെപിക്ക് അകത്ത് തന്നെയാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാള്‍ പിന്നോട്ട് പോവാന്‍ സാധ്യതയുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

സംഘടനാപരമായ വീഴ്ച്ച

സംഘടനാപരമായ വീഴ്ച്ച

പാലായില്‍ സംഘടനാപരമായ വീഴ്ച്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും രംഗത്ത് എത്തിയിട്ടുണ്ട്. വീഴ്ച്ചകളെ മറികടക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും നരേന്ദ്ര മോദിയെ പിന്തുണച്ച പാലാ ബിഷപ്പിന്‍റെ നിലപാട് വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ശരിയല്ല

ആരോപണം ശരിയല്ല

അതേസമയം, പാലായില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചെന്ന ബിനു പുളിക്കക്കണ്ടത്തിന്‍റെ ആരോപണം ശരിയല്ലെന്ന് അവകാശപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്ത് എത്തി. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നതിന് പിന്നില്‍. വ്യക്തിബന്ധങ്ങളുടെ പേരില്‍ എല്‍ഡിഎഫിന്‍റെയും ബിജെപിയുടേയും വോട്ടുകള്‍ തനിക്ക് കിട്ടിയിട്ടുണ്ടാകാമെന്നും ജോസ് ടോം അഭിപ്രായപ്പെട്ടു.

വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍വിമതര്‍ക്ക് സീറ്റ് നല്‍കാനാവില്ലെന്ന് ബിജെപി നേതാക്കള്‍; വെട്ടിലായി കര്‍ണാടകയിലെ വിമത എംഎല്‍മാര്‍

നരേന്ദ്രമോദിയേയും അമിത്ഷായേയും ഡോവലിനേയും വധിക്കാന്‍ ജയ്ഷെ മുഹമ്മദിന്‍റെ നീക്കമെന്ന് റിപ്പോര്‍ട്ട്നരേന്ദ്രമോദിയേയും അമിത്ഷായേയും ഡോവലിനേയും വധിക്കാന്‍ ജയ്ഷെ മുഹമ്മദിന്‍റെ നീക്കമെന്ന് റിപ്പോര്‍ട്ട്

English summary
pala byelection: pc george on vote for cash allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X