കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ 'അടി'നിര്‍ത്തണം; തര്‍ക്കം തീര്‍ക്കാന്‍ യുഡിഎഫ് ഉപസമിതി, നിഷയിലുറച്ച് ജോസ് കെ മാണി

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്നതിനെച്ചൊല്ലി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ക്കിടയിലും സമവായം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. കേരള കോണ്‍ഗ്രസിലെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപീകരിച്ച യുഡിഎഫ് ഉപസമിതിയാണ് രാവിലെ പത്ത് മണിക്ക് കോട്ടയം ഡിസിസിയില്‍ ചേരുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് 2012 മുതല്‍ സംഭാവനയായി ലഭിച്ചത് 185 കോടി രൂപഅരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് 2012 മുതല്‍ സംഭാവനയായി ലഭിച്ചത് 185 കോടി രൂപ

ജോസ് കെ മാണിയുമായും പിജെ ജോസഫുമായും ഉപസമിതി അംഗങ്ങള്‍ പ്രത്യേക ചര്‍ച്ച നത്തും. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍റെ നേതൃത്വത്തിലുള്ള സമിതിയാണ് യോ​ഗം വിളിച്ചത്. തര്‍ക്കങ്ങള്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കണമെന്ന് ഉപസമിതി ഇരുവിഭാഗം നേതാക്കളോടും ആവശ്യപ്പെടും. സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാൻ ജോസ് കെ മാണി വിഭാഗത്തിന്റെ സംസ്ഥാന സമിതി യോഗവും ഇന്ന് വൈകിട്ട് കോട്ടയത്ത് ചേരുന്നുണ്ട്.

keralaco

നിഷയെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് ജോസ് വിഭാഗം ഇപ്പോഴും മുന്നോട്ടുവെയ്ക്കുന്നത്. ജോസ് വിഭാഗത്തിനൊപ്പം നില്‍ക്കുന്ന യുവജന-വനിതാ വിഭാഗങ്ങള്‍ നിഷയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. കെഎം മാണി തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മാണി കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.

പാകിസ്താനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് പരാതി: ആരോപണം തള്ളി പെൺകുട്ടി...പാകിസ്താനിൽ സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് പരാതി: ആരോപണം തള്ളി പെൺകുട്ടി...

എന്നാല്‍ അതീവ പ്രധാന്യമുള്ള തിരഞ്ഞെടുപ്പ് ആയതിനാലും നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും നൂറുശതമാനം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ വേണം പാലായില്‍ നിര്‍ത്താന്‍ എന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. ഇരുവിഭാഗം കേരള കോണ്‍ഗ്രസും തമ്മില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

English summary
pala byelection - udf-subcommittee meeting today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X