കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലാ യുഡിഎഫിനൊപ്പമെന്ന് ഏഷ്യാനെറ്റ് എക്സിറ്റ് പോൾ ഫലം: ടോം ജോസിന് 48 ശതമാനം വോട്ടുകൾ

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിനൊപ്പമെന്ന് പ്രവചിച്ച് ഏഷ്യാനെറ്റ് എക്സിറ്റ് പോൾ ഫലം. പാലാ മണ്ഡലത്തിലെ 48 ശതമാനം വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് സർവേഫലം ചൂണ്ടിക്കാണിക്കുന്നത്. ഏഷ്യാനെറ്റിനൊപ്പം ഇസഡ് റിസർച്ച് പാർട്ണേഴ്സുമാണ് പാലായിലെ ജനവിധിയെക്കുറിച്ച് പ്രവചനം നടത്തിയിട്ടുള്ളത്.

 xpalas-15692

പാലാ മണ്ഡത്തിൽ നാലാംതവണ ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് ഇത്തവണയും വിജയിക്കാനാവില്ലെന്നും ടോം ജോസിന്റെ വിജയം 16 ശതമാനം വോട്ടുകൾക്ക് ആയിരിക്കുമെന്നും സർവേഫലം ചൂണ്ടിക്കാണിക്കുന്നു. അതേസമയം ബിജെപിക്ക് 19 ശതമാനം വോട്ടുകൾ പാലായിൽ നേടാൻ കഴിയും. എൽഡിഎഫിന് 32 ശതമാനം വോട്ടുകൾ മാത്രമേ നേടാൻ കഴിയുകയുള്ളൂവെന്നും മറ്റ് പാർട്ടികൾക്ക് ഒരു ശതമാനം വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും സർവേഫലം പറയുന്നു.

josetom-1567

അതേസമയം യുഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് നില മെച്ചപ്പെടുത്താൻ സാധിക്കുമെന്നും എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ കാര്യമായ കുറവ് വരുമെന്നും ഫലം ചൂണ്ടിക്കാണിക്കുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ 58.884 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഫിനാവട്ടെ 54,181 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

English summary
Pala bypoll: Asiante exit poll says UDF will in the constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X