കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയില്‍ യുഡിഎഫ് കട്ടക്കലിപ്പില്‍, ഷോക്ക് ട്രീറ്റ്‌മെന്റെന്ന് മുനീര്‍, മറ്റ് പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: പാലായിലെ അപ്രതീക്ഷിത തോല്‍വിയില്‍ യുഡിഎഫ് നേതൃത്വം കട്ടക്കലിപ്പില്‍. സ്വയം വരുത്തി വെച്ച തോല്‍വിയെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തര്‍ക്കം തോല്‍വിക്ക് കാരണമായെന്നായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചത്. തര്‍ക്കം പരിഹരിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും, പ്രചാരണം കൈവിട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.

1

യുഡിഎഫിലെ അനൈക്യത്തിന് ജനങ്ങല്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് തിരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു എംകെ മുനീര്‍ പറഞ്ഞത്. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിലെ അനൈക്യമാണെന്നും, ജനങ്ങള്‍ നല്‍കിയ താക്കീതാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

അതേസമയം പ്രശ്‌നങ്ങള്‍ മുന്നണി പരിശോധിക്കുമെന്നും, വരുന്ന ഉപതിരഞ്ഞെടുപ്പുകളെ ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ കെ മുരളീധരന്‍ കടുത്ത വിമര്‍ശനമാണ് കേരള കോണ്‍ഗ്രസിനെതിരെ നടത്തിയത്. പാലായിലേത് കെഎം മാണിയുടെ ആത്മാവിന് മുറിവേല്‍പ്പിക്കുന്ന തോല്‍വിയാണെന്നും, തോല്‍വിയുടെ ഉത്തരവാദിത്തം യുഡിഎഫിനല്ലെന്നും കേരള കോണ്‍ഗ്രസിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നം അവസാനിപ്പിക്കണമെന്നും, യോജിപ്പില്ലെങ്കില്‍ യുഡിഎഫില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്നും മുരളീധരന്‍ വ്യക്തമാക്കി. മുന്നണിക്കുള്ളിലെ പാര്‍ട്ടികള്‍ തമ്മില്‍ മത്സരം പാടില്ലെന്നും, പാലായിലെ തോല്‍വി രാഷ്ട്രീയ പരാജയമായി കാണുന്നില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രചാരണത്തിലുണ്ടായ വീഴ്ച്ചയല്ല തോല്‍വിക്ക് കാരണമെന്നാണ് കെവി തോമസ് പറഞ്ഞത്. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അതിരുവിട്ടാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയും അത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്പാലായില്‍ പിഴച്ച് യുഡിഎഫ്, പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലേക്ക്, മാണിക്ക് പുറത്ത് നേതാവില്ലാതെ കോണ്‍ഗ്രസ്

English summary
pala bypoll lose udf leaders blame kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X