കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!

Google Oneindia Malayalam News

പാലാ: കെഎം മാണിയുടെ കുത്തക മണ്ഡലമായിരുന്ന പാലായിലെ ഉപതിരഞ്ഞെടുപ്പിന് ഇനി വെറും രണ്ടാഴ്ച മാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടത്-വലത് മുന്നണി നേതാക്കളുടെ കുത്തൊഴുക്കാണ് കാണുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥി മാണി സി കാപ്പന്റെ പ്രചാരണങ്ങൾ‌ക്ക് നേതൃത്വ നൽകാൻ മുഖ്യമന്ത്രി പിണറായി വിജനും മന്ത്രിമാരും എത്തുന്നുണ്ട്. 18 മുതൽ 20 വരെ മുഖ്യമന്ത്രി പാലായിൽ താമസിച്ച് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 16 മുതലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 15 മുതലും യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ വിജയത്തിനായി പാലായിൽ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. 19, 20 തീയതികളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, 17, 19 തീയതികളില്‍ മന്ത്രി എകെ ബാലന്‍, 18-നും 19-നും മന്ത്രി കെ.ടി ജലീല്‍, 18, 20 ദിവസങ്ങളില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, 10 മുതല്‍ 15 വരെ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, 12 മുതല്‍ 20 വരെ ചീഫ് വിപ്പ് കെ രാജന്‍ എന്നിവര്‍ പാലായില്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കും.

നേതാക്കൾ എത്തും...

നേതാക്കൾ എത്തും...


മന്ത്രി എകെ ശശീന്ദ്രന്‍ എഎൽഡിഎഫ് സ്ഥാനാർ‌ത്ഥിക്ക് വേണ്ടി കുടുംബ യോഗങ്ങളിലും പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എംഎല്‍എമാരായ റോജി എം. ജോണ്‍, സണ്ണി ജോസഫ്, അനൂപ് ജേക്കബ്, എംകെ മുനീര്‍, എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍, എംപിമാരായ ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ യുഡിഎഫ് പ്രചാരണ പരിപാടികളിലും പങ്കെടുക്കും.

പ്രചാരണത്തിന് കേന്ദ്ര സഹമന്ത്രിയും

പ്രചാരണത്തിന് കേന്ദ്ര സഹമന്ത്രിയും


അതേസമയം ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്ക് വേണ്ട് പ്രചാരണത്തിന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ രംഗത്തെത്തും. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ്, പിസി ജോര്‍ജ് എംഎല്‍എ എന്നിവരും എൻഡിഎ സ്ഥാനാർത്ഥിക്കുവേണ്ടി രംഗത്തെത്തും. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ എഎൻ രാധാകൃഷ്ണൻ, എംടി രമേശ്, കെ സുരേന്ദ്രൻ, എം ഗണേശ്, സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള, ദേശീയ എക്സിക്യൂട്ടീവ് അംഗം പികെ കൃഷ്ണദാസ് എന്നിവരും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ പാലായിലെത്തു.

അനുരഞ്ജന ചർച്ച

അനുരഞ്ജന ചർച്ച

പാലാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പിജെ ജോസഫിനെ അനുനയിപ്പിക്കാൻ യുഡിഎഫ് യോഗം ചൊവ്വാഴ്ച ചേരും. കഴിഞ്ഞ ദിവസം ചേരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ അത് നടന്നില്ല. തുടർന്നാണ് ചൊവ്വാഴ്ച യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിയുംവരെ പ്രകോപനങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടാനാണ് യുഡിഎഫ് നേതാക്കൾ പിജെ ജോസഫിനെ കാണുന്നത്. കേരള കോൺഗ്രസിലെ തർക്കങ്ങൾ പാലാ ഉപതിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിയിവിലാണ് കോൺഗ്രസ് നേതാക്കൾ ചർച്ചയ്ക്കുള്ള ശ്രമങ്ങൾ ഏറ്റെടുതത് രംഗത്ത് വന്നിരിക്കുന്നത്.

നിർദേശങ്ങൾ ലംഘിച്ചു

നിർദേശങ്ങൾ ലംഘിച്ചു


പാലാ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ പരസ്പര പ്രതികരണങ്ങൾ പാടല്ലെന്ന കോൺഗ്രസ് നിർദേശം ലംഘിച്ചാണ് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന പോരിലേക്ക് നീങ്ങിയിരുന്നു. കെഎം മാണി അംഗീകരിച്ചിട്ടും കോട്ടയം ലോക്സഭ സീറ്റ് ജോസ് കെ മാണി തട്ടിയെടുത്തെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം പിജെ ജോസഫ് രംഗത്തെത്തയിരുന്നു. പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ പിജെ ജോസഫിനെതിരെ ലേഖനം വന്നതും ഏറെ ചർച്ചയായിരുന്നു.

English summary
Pala bypoll: Pinarayi Vijayan and Oommen Chandy arrive in Pala for election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X