കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദിച്ചത് ഒട്ടോറിക്ഷ, കിട്ടിയത് കൈതച്ചക്ക; പാലായിലെ യുഡിഎഫ് സ്വതന്ത്രന്‍ ജോസ് ടോമിന് ചിഹ്നമായി

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് 'കൈതച്ചക്ക' ചിഹ്നം അനുവദിച്ചു. ഒട്ടോറിക്ഷ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഈ ചിഹ്നം കൈക്കലാക്കിയതോടെ ജോസ് ടോമിന് കൈതച്ച ചിഹ്നമായി അനുവദിക്കുകയായിരുന്നു. കൈതച്ച, ഓട്ടോറിക്ഷ, ഫുടബോള്‍ എന്നീ ചിഹ്നങ്ങളായിരുന്നു ജോസ് ടോം ആവശ്യപ്പെട്ടത്.

josetom-

ചിഹ്നം ഏതായാലും ജയം ഉറപ്പെന്നായിരുന്നു ജോസ് ടോമിന്‍റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും നോക്കിയാണ് വോട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. വോട്ടിങ് മെഷീനില്‍ ഏഴാമതയാട്ടാണ് ജോസ് ടോമിന്‍റെ പേര് ഉണ്ടായിരിക്കുക. ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രകകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ജോസ് ടോം അടക്കം 12 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് ഉള്ളത്.

അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ക്കിടയിലുണ്ടായ പുതിയ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടും. പാലായില്‍ യുഡിഎഫിനൊപ്പം പ്രചാരണത്തിനിറങ്ങാന്‍ തയ്യാറല്ലെന്ന പി ജെ ജോസഫ് പക്ഷത്തിന്‍റെ നിലപാടിനെ തുടര്‍ന്നാണ് സമവായത്തിനാണ് കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയത്.

പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണില്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ വിവാദങ്ങളിലേക്ക് കടക്കുന്ന സമീപനങ്ങള്‍ സ്വീകരിക്കരുതെന്ന് മുല്ലപ്പള്ളി ഇരുവരോടും ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യോഗവും പാലായില്‍ ചേര്‍ന്നു.

 ഇന്ത്യയുടെ കളിപ്പാട്ടം വീണുപോയെന്ന് പാക് മന്ത്രിയുടെ പരിഹാസം, ചുട്ട മറുപടിയുമായി ഇന്ത്യക്കാര്‍ ഇന്ത്യയുടെ കളിപ്പാട്ടം വീണുപോയെന്ന് പാക് മന്ത്രിയുടെ പരിഹാസം, ചുട്ട മറുപടിയുമായി ഇന്ത്യക്കാര്‍

'എന്‍റെ പ്രധാനമന്ത്രി മനുഷ്യനാണ്.. മോദിയുടെ ആശ്ലേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ'എന്‍റെ പ്രധാനമന്ത്രി മനുഷ്യനാണ്.. മോദിയുടെ ആശ്ലേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
Pala bypoll; symbol allotted for Jose Tom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X