കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണി സി കാപ്പന്‍ മന്ത്രിയാകുമോ? തോമസ് ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ, സിപിഎം തീരുമാനിക്കും

Google Oneindia Malayalam News

കോട്ടയം: പാലായില്‍ അട്ടിമറി വിജയം നേടിയതോടെ വീണ്ടും എന്‍സിപിയുടെ മന്ത്രിസ്ഥാനം ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം എന്‍സിപി നേടിയ വിജയമാണ് പാലായില്‍ ഉണ്ടായത്. നേരത്തെ എകെ ശശീന്ദ്രന് ആദ്യം മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. പിന്നീട് വന്ന തോമസ് ചാണ്ടിക്കും ഇതേ അവസ്ഥയാണ് ഉണ്ടായത്. പാലായില്‍ ചരിത്ര വിജയം നേടിയ മാണി സി കാപ്പന്‍ യാതൊരു ചീത്തപ്പേരും ഇല്ലാത്ത നേതാവാണ്. അതുകൊണ്ട് മന്ത്രിസ്ഥാനം അദ്ദേഹത്തിന് പോകുമോ എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.

1

അതേസമയം മാണി സി കാപ്പന്‍ മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി പറഞ്ഞിരുന്നു. സിപിഎമ്മിനും മന്ത്രിസ്ഥാനം നല്‍കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ എന്‍സിപിയുടെ ദേശീയ നേതൃത്വമാണ് മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്ന് തോമസ് ചാണ്ടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനം ചര്‍ച്ചയിലില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്.

എന്‍സിപിയില്‍ തന്നെ കാപ്പന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ വിയോജിപ്പുള്ളവര്‍ ഉണ്ടെന്നാണ് സൂചന. നിയമസഭയില്‍ എന്‍സിപിക്ക് ഇപ്പോള്‍ കാപ്പന്‍ അടക്കം മൂന്നംഗങ്ങളുണ്ട്. കായല്‍ നികത്ത് കേസ് തോമസ് ചാണ്ടിക്കെതിരെ ഉള്ളതിനാല്‍ തോമസ് ചാണ്ടിക്ക് മന്ത്രിയാകാന്‍ സാധിക്കില്ല. അതേസമയം ഒരു മന്ത്രിസ്ഥാനം എന്‍സിപിക്ക് ഒഴിവുണ്ട്. ഇത് നല്‍കാന്‍ സിപിഎം ഒരുക്കമാണ്.

മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനം സിപിഎമ്മായിരിക്കും പറയുക. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇതിന്റെ സൂചനയായിരുന്നു. മന്ത്രി സ്ഥാനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കോടിയേരി തള്ളിയിട്ടില്ല. മന്ത്രിസ്ഥാനം തീരുമാനിക്കുന്നത് ഘടകകക്ഷികളാണെന്നും കോടയേരി പറഞ്ഞു. മാണി സി കാപ്പനായി മാറി കൊടുക്കാന്‍ എകെ ശശീന്ദ്രന്‍ തയ്യാറല്ലെന്നാണ് സൂചന.

 തോല്‍വിയില്‍ യുഡിഎഫ് കട്ടക്കലിപ്പില്‍, ഷോക്ക് ട്രീറ്റ്‌മെന്റെന്ന് മുനീര്‍, മറ്റ് പ്രതികരണം ഇങ്ങനെ തോല്‍വിയില്‍ യുഡിഎഫ് കട്ടക്കലിപ്പില്‍, ഷോക്ക് ട്രീറ്റ്‌മെന്റെന്ന് മുനീര്‍, മറ്റ് പ്രതികരണം ഇങ്ങനെ

English summary
pala bypoll victory speculations on mani c kaapans ministerialship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X