കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് കൂവി ഓടിച്ചതിന്റെ പ്രതികാരം; പാലായിൽ പ്രതിഫലിച്ചത് പിജെ ജോസഫിന്റെ കടുംവെട്ട്?

Google Oneindia Malayalam News

Recommended Video

cmsvideo
പാലായിൽ വിജയിച്ചത് പിജെ ജോസഫിന്റെ നിലപാടുകൾ | Oneindia Malayalam

ചരിത്രം തിരുത്തി കുറിച്ച തിരഞ്ഞെടുപ്പായിരുന്നു പാലായിൽ നടന്നത്. നിയമസഭ മണ്ഡലം രൂപീകരിച്ചതുമുതൽ മണ്ഡലം അടക്കി വാണിരുന്നത് കേരള കോൺഗ്രസും കെഎം മാണിയുമായിരുന്നു. എന്നാൽ മമിയുടെ നിര്യാണത്തോടെ പാലാ മണ്ഡലം കേരള കോഗ്രസിൽ നിന്ന് കൈവിട്ട കാഴ്ചയാണ് നം കണ്ടത്. എല്ലാ വാർഡുകലിലും ശക്തമായ മുന്നേറ്റമാണ് ഇടതുപക്ഷ സ്ഥനാർത്ഥിയായ മാണി സി കാപ്പൻ കഴ്ചവെച്ചത്.

പാലാ വിധി നിര്‍ണ്ണയത്തില്‍ രാമപുരം പഞ്ചായത്ത് വളരെ നിര്‍ണ്ണായകമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലർത്തിയ വാർഡാണ് രാമപുരം. എന്നാൽ രാമപുരത്തും ഇടതു മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.

ഗ്രൂപ്പ് വഴക്ക്...

ഗ്രൂപ്പ് വഴക്ക്...


പിജെ ജോസഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് രാമപുരം എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളും തമ്മിൽ ശക്തമായ പോര് നിലനിന്നിരുന്നു എന്നത് വ്യക്തമായ കാര്യമാണ്. പാലായിൽ ഉപതിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ യുഡിഎഫ് നേതൃത്വത്തിന് തലവേദനയായിരുന്നു കേരള കോൺഗ്രസിലെ ജോസഫ്-ജോസ് വിഭാഗങ്ങൾ തമ്മിലുള്ള പോര്.

പ്രത്യക്ഷ വാദ പ്രതിപാതങ്ങൾ

പ്രത്യക്ഷ വാദ പ്രതിപാതങ്ങൾ


സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിലടക്കം പ്രത്യക്ഷമായ വാദപ്രതിപാതങ്ങൾ ഇരു വിഭാഗങ്ങൾ തമ്മിൽ നടത്തിയിരുന്നു. യുഡിഎഫി‍റെ പരാജയത്തിന് മുഖ്യ കാരണവും ഈ പോര് തന്നെയാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നടത്തിയ അനുരഞ്ജന ചർച്യിലും കതാര്യമായ രീതിയിൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. ജോസ് കെ മാണി നിദേശിച്ച സ്ഥാനാർത്ഥിയായ ജോസ് ടോം പിജെ ജോസഫിനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മഞ്ഞുരുകൾ ഉണ്ടായി എന്ന വാർത്തൾ വന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരു ഗ്രൂപ്പുകളും തമ്മിലുള്ള പോര് ശ്കതമായി തുടരുമെന്ന സൂചനയാണ് ജോസ് ടോമിന്റെ പരാജയം.

കൂവി വിളി

കൂവി വിളി

പാലാ നിയോജകമണ്ഡലം യുഡിഎഫ് കൺവെൻഷനിലേക്ക് പിജെ ജോസഫ് എത്തിയപ്പോൾ സദസ്സിൽ നിന്ന് കൂവി വിളി ഉയർന്നതോടെയാണ് കേരള കോഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നത്. കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയെ നിയോഗിക്കാനുള്ള അധികാരം പിജെ ജോസഫിനാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നിഷേധിച്ചതിനു തൊട്ടു പിന്നാലെയാണ് കൺവെൻഷൻ തുടങ്ങിയത്. ഈ കൺവെന്‍ഷനിലേക്ക് പിജെ ജോസഫ് കയറിവന്നതോടെയാണ് കൂവലുയർന്നത്.

ജോസഫ് വിഭാഗം വോട്ട് മറിച്ചു

ജോസഫ് വിഭാഗം വോട്ട് മറിച്ചു

എന്നാൽ ഇടഞ്ഞ് നിന്നിരുന്ന പിജെ ജോസഫുമായി കോൺഗ്രസ് നേതൃത്വം ചർച്ചകൾ നടത്തുകയും താക്കാലികമായി പ്രശ്ന പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ പിജെ ജോസഫ് അയഞ്ഞിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ പ്രവർത്തകരുടെ ആരോപണം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും വലിയ സ്വാധീനമുള്ള പഞ്ചായത്താണ് രാമപുരം. ഇവിടെ മാണി സി കാപ്പന് ഭൂരിപക്ഷം ലഭിച്ചതോടെ ചിത്രം വ്യക്തമാകുകയാണ്. കേരള കോൺഗ്രസിലെ ജോസഫ് വഭാഗത്തിന്റെ വോട്ട് കൃത്യമായി ഇടത് സ്ഥാനാർത്ഥിക്ക് മറിഞ്ഞിട്ടുണ്ടെന്ന വ്യക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം ജോസഫ് വിഭാഗം വോട്ട് അട്ടിമറിക്കാന്‍ കാരണമായി എന്നതാണ് ഉയരുന്ന വിമര്‍ശനം.

പ്രത്യാരോപണവുമായി പിജെ ജോസഫും

പ്രത്യാരോപണവുമായി പിജെ ജോസഫും

എന്നാൽ പാലായിൽ ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് ഇടതുമുന്നണിക്ക് മറിഞ്ഞിട്ടുണ്ടെന്ന ആരോപണമാണ് പിജെ ജോസഫ് ആരോപിക്കുന്നത്. എന്നാൽ എൻഡിഎ വോട്ടുകൾ എൽഡിഎപിന് മറിച്ചെന്ന ആരോപണമാണ് യുഡിഎഫ് സ്ഥാനാർ‌ത്ഥി ജോസ് ടോം പുലിക്കുന്നേൽ ആരോപിക്കുന്നത്. ബിജെപി-എൽഡിഎഫ് ധാരണയാണ് പാലാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നത് എന്ന ആരോപണവുമായി മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു.

English summary
Pala election result 2019; A sweet revenge by PJ Joseph?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X