Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായില്‍ മാണി സി കാപ്പന്റെ തേരോട്ടം... ഇടതുകോട്ടകളിലും കുതിപ്പ്; ലീഡ് അയ്യായിരം കവിഞ്ഞു

പാലാ: ഇത്തവണ കേരളത്തില്‍ ഏറ്റവും രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്ന പാലാ. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം. എന്നാല്‍ ആദ്യഘട്ടത്തില്‍ പുറത്ത് വരുന്നത് പാലായില്‍ മാണി സി കാപ്പന്റെ തേരോട്ടമാണെന്നാണ്.

ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും മാണി സി കാപ്പന് വലിയ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. പോസ്റ്റല്‍ വോട്ട് എണ്ണുന്ന ഘട്ടത്തില്‍ ജോസ് കെ മാണിയായിരുന്നു മുന്നിലുണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം മാണി സി കാപ്പന്റെ ലീഡ് നില അയ്യായിരം കവിഞ്ഞിരിക്കുകയാണ്. വിശദാംശങ്ങള്‍...

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

പാലായില്‍

പാലായില്‍

പോസ്റ്റല്‍ വോട്ട് എണ്ണുന്ന ഒരു ഘട്ടത്തിലും മാണി സി കാപ്പന്‍ മുന്നിലുണ്ടായിരുന്നില്ല. ജോസ് കെ മാണി തന്നെയായായിരുന്നു മുന്നില്‍. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ സ്ഥിതി മാറി.

യുഡിഎഫ് കോട്ട

യുഡിഎഫ് കോട്ട

യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഇവിടെ മാണി സി കാപ്പന് വലിയ ലീഡ് ലഭിച്ചില്ല. നൂറില്‍ താഴെ ആയിരുന്നു ആദ്യ റൗണ്ടിലെ ലീഡ്.

ഇടത് കോട്ടകള്‍

ഇടത് കോട്ടകള്‍

എന്നാല്‍ പിന്നീട് എണ്ണിത്തുടങ്ങിയത് എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളാണ്. ഇവിടെയാണ് മാണി സി കാപ്പന്‍ വലിയ നേട്ടമുണ്ടാക്കിയത് എന്നതാണ് എല്‍ഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നത്. ഈ ലീഡ് തുടര്‍ന്നാല്‍ പാലാ കടക്കുക എളുപ്പമാവില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ 9363 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫ് നേടിയ മണ്ഡലം ആയിരുന്നു പാലാ. ജോസ് കെ മാണിയുടെ വരവോടെ ആണ് പാലായില്‍ ഇടതുപക്ഷം ശക്തിപ്രാപിച്ചത്. പാലാ നഗരസഭയും എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ ആ ഒരു തരംഗം ഇത്തവണ മണ്ഡലത്തില്‍ പ്രകടമാകുന്നില്ല.

വൈകാരിക പോരാട്ടം

വൈകാരിക പോരാട്ടം

പാലായില്‍ രാഷ്ട്രീയപോരാട്ടത്തിനൊപ്പം തന്നെ വൈകാരിക വിഷയം കൂടിയാണ് ജോസ് കെ മാണിയ്ക്കും മാണി സി കാപ്പനും. കെഎം മാണി ഒരിക്കലും തോല്‍ക്കാത്ത മണ്ഡലം പിടിക്കാന്‍ ജോസ് ശ്രമിക്കുമ്പോള്‍, ചരിത്ര വിജയം നേടിയ മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്‍.

 പാര്‍ട്ടിയിലും നിര്‍ണായകം

പാര്‍ട്ടിയിലും നിര്‍ണായകം

കേരള കോണ്‍ഗ്രസ് എമ്മിനെ സംബന്ധിച്ചും പാലാ തിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണായകം ആണ്. ജോസ് കെ മാണി പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിയ്ക്കുള്ളില്‍ അധികാര തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനം എന്തായിരിക്കും എന്നതിലും പാലാ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായിരിക്കും.

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
    തുടർ ഭരണത്തിലേക്കടുത്ത് LDF | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+