പാലായിൽ രാഷ്ട്രീയ പോര്; വേട്ടയാടിയാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് കാപ്പൻ..തിരുവോണ നാളിൽ ഉണ്ണാവ്രതം
കോട്ടയം; പാലായിൽ കേരള കോൺഗ്രസ് എമ്മിനെതിരെ എംഎൽഎ മാണി സി കാപ്പൻ.
തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും കള്ളക്കേസിൽ കുടുക്കി പ്രതികാര രാഷ്ട്രീയം നടത്തുകയാണ് കേരള കോൺഗ്രസ് എന്ന് കാപ്പൻ ആരോപിച്ചു. നടപടിയിൽ തിരുവോണ നാളിൽ ഉണ്ണാവ്രത സത്യാഗ്രഹം ഇരിക്കുമെന്നും മാണി സി കാപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.
ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന കേരള കോൺഗ്രസ് പ്രതികാര രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉണർത്താൻ തിരുവോണനാളിൽ (21/08/2021, ശനി) ഉണ്ണാവ്രത സത്യഗ്രഹം നടത്തുകയാണ്.
സത്യഗ്രഹസമരത്തിൽ യുഡിഎഫ് നേതാക്കളും പങ്കാളികളാകും, കാപ്പൻ വ്യക്തമാക്കി.

യശശരീരനായ പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകൻ സഞ്ജയ് സക്കറിയാസിനെതിരെ സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും തുടർച്ചയായി കോടതി അവധികൾ വരുന്ന ദിവസങ്ങൾ നോക്കി അറസ്റ്റിന് നീക്കം നടത്തുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് തിരുവോണനാളിൽ സത്യഗ്രഹം നടത്തുവാൻ തീരുമാനിച്ചതെന്നും കാപ്പൻ പറഞ്ഞു.

അധികാരത്തിൻറെ ധാർഷ്ട്യത്തിൽ രാഷ്ട്രീയ എതിർ ശബ്ദമുയർത്തുന്ന യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും, പൊതുജനങ്ങളെയും വേട്ടയാടാനുള്ള ശ്രമങ്ങളെ കൈയും കെട്ടി നോക്കി നിൽക്കില്ല. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവണതകൾക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടും. പോലീസിനെ സമ്മർദ്ദത്തിൽ പെടുത്തിയാണ് അടിസ്ഥാനരഹിതങ്ങളായ ജാമ്യമില്ലാ വകുപ്പുകൾ കേസുകളിൽ കുത്തി തിരുകുന്നത്. ഇത് പാലായിലെ ജനാധിപത്യ ജനവിധിയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂവെന്നും കാപ്പൻ ആഞ്ഞടിച്ചു.

പാലായുടെ സംസ്കാരത്തിനും പൈതൃകത്തിനും ചേരാത്ത നിലയിലുള്ള ജനാധിപത്യ വിരുദ്ധതയും രാഷ്ട്രീയ സമീപനവുമാണ് കേരള കോൺഗ്രസിൽ നിന്ന് ഉണ്ടാകുന്നത്. ഇതിനെതിരെ ജനവികാരം ഉയർന്നു വരുവാനും യാഥാർത്ഥ്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് തിരുവോണനാളിൽ ഉപവസിക്കുവാൻ നിർബന്ധിതനാകുന്നത്. സ്വതന്ത്രമായ രാഷ്ട്രീയ ചിന്തകളെയും, നിലപാടുകളെയും അടിച്ചമർത്തുന്ന ഫാസിസ്റ്റ് ശൈലി പാലായുട പൈതൃകത്തിന് ചേർന്നതല്ലെന്നും കാപ്പൻ വിമർശിച്ചു.

ജനാധിപത്യത്തിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയുള്ള ഒരു പോരാട്ടമാണ് തിരുവോണനാളിൽ നടത്തുന്നത്.
യുഡിഎഫിൻറെ നേതൃത്വത്തിൽ നടക്കുന്ന ഈ സമാധാനപൂർണമായ പ്രതിഷേധത്തിന് പൗര ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു. ളാലം പാലം ജംഗ്ഷനിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കാപ്പൻ വ്യക്തമാക്കി.

പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചു മകൻ സഞ്ജയ് സക്കറിയാസിനെതിരെ സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും തുടർച്ചയായി കോടതി അവധികൾ വരുന്ന ദിവസങ്ങൾ നോക്കി അറസ്റ്റിന് നീക്കം നടത്തുകയും ചെയ്ത നടപടിയുടെ പശ്ചാത്തലത്തിലാണ് തിരുവോണനാളിൽ സത്യാഗ്രഹം നടത്താൻ തിരുമാനിച്ചതെന്ന് മാണി സി കാപ്പൻ പറഞ്ഞു.

കെഎം മാണി, മകനും പാർട്ടി ചെയർമാൻ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ എംപി എന്നിവർക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പ്രചരണം നടത്തുന്നുവെന്ന പരാതിയിലാണ് സഞ്ജയ് സക്കറിയാസിനെതിരെ പാലാ പോലീസ് കേസെടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയായ സ്റ്റീഫൻ ജോർജായിരുന്നു സക്കറിയാസിനെതിരെ പോലീസിൽ പരാതിപ്പെട്ടത്. അതേസമയം പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് സക്കറിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications