തിരഞ്ഞെടുപ്പിന് രണ്ട് നാള്‍; ജോസ് കെ മാണിക്ക് തിരിച്ചടി നല്‍കി പാലാ നഗരസഭാ ഉപാധ്യക്ഷന്‍റെ കൂറുമാറ്റം
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി നല്‍കി പാലാ നഗരസാഭ വൈസ് ചെയര്‍മാന്‍റെ കൂറുമാറ്റം. നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവനാണ് പിജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നത്. ജോസഫ് വിഭാഗത്തിന് വലിയ സ്വാധീനമില്ലാത്ത പാലായില്‍ കുര്യാക്കോസ് പടവന്‍റെ കൂറുമാറ്റം ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി.
പാര്‍ട്ടിയില്‍ നിന്നും തന്നെ ഒതുക്കാന്‍ ജോസ് കോ മാണി ശ്രമിച്ചെന്ന ആരോപണം ഉയര്‍ത്തിയാണ് കുര്യാക്കോസ് പടവന്‍ ജോസഫ് ക്യാംപിനൊപ്പം ചേര്‍ന്നത്. പാര്‍ട്ടി ചെയര്‍മാന്‍ മാണി സാര്‍ നിര്യാതനായ ശേഷം അദ്ദേഹത്തിന്‍റെ ചുമതലകള്‍ വഹിക്കുന്നത് വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫാണ്. അദ്ദേഹത്തിന്‍റെ നിലപാടാണ് ശരി. യഥാർത്ഥ കേരള കോൺഗ്രസ് പാർട്ടിയിൽ നിൽക്കുന്ന എല്ലാവരേയും താൻ അംഗീകരിക്കുമെന്നും കുര്യാക്കോസ് പടവന്‍ പറഞ്ഞു.

കുറച്ചു നാളായി കുര്യാക്കോസ് പടവന്‍ ജോസ് കെ മാണിയുമായി അകല്‍ച്ചയിലായിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ മൗനം പാലിച്ച് കുര്യാക്കോസ് പടവന്‍ ജോസ് കെ മാണി വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. പി ജെ ജോസഫ് ആവശ്യപ്പെട്ടാൽ നഗരസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പടവൻ വ്യക്തമാക്കി.












Click it and Unblock the Notifications