• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരഞ്ഞെടുപ്പിന് രണ്ട് നാള്‍; ജോസ് കെ മാണിക്ക് തിരിച്ചടി നല്‍കി പാലാ നഗരസഭാ ഉപാധ്യക്ഷന്‍റെ കൂറുമാറ്റം

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി നല്‍കി പാലാ നഗരസാഭ വൈസ് ചെയര്‍മാന്‍റെ കൂറുമാറ്റം. നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവനാണ് പിജെ ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നത്. ജോസഫ് വിഭാഗത്തിന് വലിയ സ്വാധീനമില്ലാത്ത പാലായില്‍ കുര്യാക്കോസ് പടവന്‍റെ കൂറുമാറ്റം ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി.

പാലായില്‍ ഇന്ന് കലാശക്കൊട്ട്; 20000 വരെ ഭൂരിപക്ഷം പ്രതീക്ഷിച്ച് യുഡിഎഫ്, അട്ടിമറി ഉറപ്പെന്ന് ഇടത്

പാര്‍ട്ടിയില്‍ നിന്നും തന്നെ ഒതുക്കാന്‍ ജോസ് കോ മാണി ശ്രമിച്ചെന്ന ആരോപണം ഉയര്‍ത്തിയാണ് കുര്യാക്കോസ് പടവന്‍ ജോസഫ് ക്യാംപിനൊപ്പം ചേര്‍ന്നത്. പാര്‍ട്ടി ചെയര്‍മാന്‍ മാണി സാര്‍ നിര്യാതനായ ശേഷം അദ്ദേഹത്തിന്‍റെ ചുമതലകള്‍ വഹിക്കുന്നത് വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫാണ്. അദ്ദേഹത്തിന്‍റെ നിലപാടാണ് ശരി. യഥാർത്ഥ കേരള കോൺ​ഗ്രസ് പാർട്ടിയിൽ നിൽക്കുന്ന എല്ലാവരേയും താൻ അംഗീകരിക്കുമെന്നും കുര്യാക്കോസ് പടവന്‍ പറഞ്ഞു.

cmsvideo
    pala by election: jose tom says he is already won | Oneindia Malayalam

    കുറച്ചു നാളായി കുര്യാക്കോസ് പടവന്‍ ജോസ് കെ മാണിയുമായി അകല്‍ച്ചയിലായിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ മൗനം പാലിച്ച് കുര്യാക്കോസ് പടവന്‍ ജോസ് കെ മാണി വിളിച്ചു ചേര്‍ത്ത യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. പി ജെ ജോസഫ് ആവശ്യപ്പെട്ടാൽ നഗരസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കുമെന്നും കുര്യാക്കോസ് പടവൻ വ്യക്തമാക്കി.

    കേന്ദ്രവുമായി സൗഹൃദത്തിലേക്ക്; മമതയുടെ നീക്കള്‍ക്ക് പിന്നില്‍ ഗൂഡലക്ഷ്യം?.. പ്രതിരോധത്തിലായി ബിജെപി

    'തൊട്ടാല്‍ കത്തും':അമേരിക്കയോ സൗദിയോ അക്രമിച്ചാല്‍ ഫലം സംമ്പൂര്‍ണ്ണ യുദ്ധമെന്ന് ഇറാന്‍

    English summary
    pala municipal vice chairman leaves jose k mani camp
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more