കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായിൽ കണക്ക് കൂട്ടൽ പിഴയ്ക്കാതെ സിപിഎം.. നഷ്ടം സിപിഐയ്ക്ക് മാത്രം.. കണക്കിലെ പ്രതീക്ഷ

Google Oneindia Malayalam News

കോട്ടയം; പാലാ നിയമസഭ മണ്ഡലം പോലെ തന്നെ ജോസ് കെ മാണിയെ സംബന്ധിച്ച് ഇക്കുറി നിർണായകമാണ് പാലാ നഗരസഭയും. തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ നേട്ടം കൊയ്താൽ പാലാ മണ്ഡലവും കൈപ്പിടിയിലാക്കിയതിന് തുല്യമാണ്. ആത്മവിശ്വാസത്തോടെ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് തേടാൻ ഇവിടുത്തെ വിജയം മാത്രം മതി ജോസ് പക്ഷത്തിന്. പാലായിൽ കൂടുതൽ സീറ്റുകൾക്ക് വേണ്ടി ജോസ് കെ മാണി കടുംപിടത്തും നടത്തിയത് ഇക്കാരണത്താലായിരുന്നു.

ജോസിന്റെ തട്ടകം

ജോസിന്റെ തട്ടകം

കേരള കോൺഗ്രസിന്റേയും ജോസ് കെ മാണിയുടേയും തട്ടകമാണ് പാലാ. അതുകൊണ്ട് തന്നെ ജോസിന് ഇവിടെ ഇത്തവണ അഭിമാന പോരാട്ടമാണ്. ജോസിന് മാത്രമല്ല, എൽഡിഎഫിനും. ജോസ് കെ മാണിയുടെ വരവിൽ അധികാരം പിടിക്കാമെന്ന് എൽഡിഎഫ് സ്വപ്നം കാണുന്ന നഗരസഭയാണ് പാലാ.

എൽഡിഎഫ് പ്രതീക്ഷ

എൽഡിഎഫ് പ്രതീക്ഷ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരാളെ പോലും സ്വന്തം ചിഹ്നത്തിൽ വിജയിപ്പിച്ചെടുക്കാൻ സിപിഎമ്മിന് ഇവിടെ കഴിഞ്ഞിരുന്നില്ല.
26 അംഗ നഗരസഭയിൽ കഴിഞ്ഞ തവണ മൂന്ന് ഇടത് സ്വതന്ത്രരാണ് ആകെ ജയിച്ചത്. ഇത്തവണ പല അട്ടിമറികളും ഇവിടെ എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്.

10 സീറ്റുകൾ

10 സീറ്റുകൾ

അതേസമയം
യുഡിഎഫിൽ ഇരിക്കെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ജോസ് കെ മാണി പക്ഷം വിജയിച്ചത്.
കേരള കോൺഗ്രസിന് ആകെ 17 സീറ്റുകളായിരുന്നു ലഭിച്ചത്. അതുകൊണഅട് കൂടിയാണ് ഇത്ര തന്നെ സീറ്റുകൾ മത്സരിക്കണമെന്ന ആവശ്യം ജോസ് പക്ഷം തുടക്കം മുതൽ ആവശ്യപ്പെട്ടത്.

കടുംപിടിത്തവുമായി ജോസ്

കടുംപിടിത്തവുമായി ജോസ്

എന്നാൽ 17 സീറ്റുകൾക്ക് പകരം 13 വരെ നൽകാമെന്നായിരുന്നു സിപിഎം നിലപാട്. അതേസമയം സീറ്റിൻറെ കാര്യത്തിൽ ജോസ് പക്ഷം കടുംപടിത്തം തുടർന്നു. ഇതോടെ ജോസ് വിഭാഗത്തിന് 17 ന്, സിപിഎമ്മിന് 6, സിപിഐയ്ക്ക് 2 , എൻസിപിക്ക് 1 എന്ന നിലയിൽ സീറ്റ് വിഭജനം എന്ന തലത്തിലേക്ക് സിപിഎം എത്തി.

സിപിഐയെ ചൊടിപ്പിച്ചു

സിപിഐയെ ചൊടിപ്പിച്ചു

എന്നാൽ ജോസ് പക്ഷത്തിന് 17 സീറ്റുകൾ നൽകുകയും തങ്ങളെ ഒതുക്കി 2സീറ്റിലേക്ക് മാറ്റിയതും സിപിഐയെ ചൊടിപ്പിച്ചു. ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജന തർക്കത്തിലും നഷ്ടം നേരിട്ട സാഹചര്യത്തിൽ പാലായിൽ തങ്ങൾക്ക് നാല് സീറ്റുകൾ എന്ന ആവശ്യമായിരുന്ു സിപിഐ ഉയർത്തിയത്.

തനിച്ച് മത്സരിക്കുമെന്ന്

തനിച്ച് മത്സരിക്കുമെന്ന്

സീറ്റുകൾ നൽകിയില്ലേങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു സിപിഐ വെല്ലുവിളിച്ചത്. ഇതോടെ സീറ്റ് വിഭജന തർക്കങ്ങൾ നീണ്ടു. എന്നാൽ ഇരു വിഭാഗങ്ങളുടേയും ജില്ലാ നേതൃത്വം ഇടപെട്ടതോടെ പ്രശ്നത്തിന് പരിഹാരമായിരിക്കുകയാണ്. നിലവിൽ സിപിഐയ്ക്ക് 2 സീറ്റുകളാണ് ലഭിച്ചത്.

പ്രതീക്ഷ തെറ്റാതെ സിപിഎം

പ്രതീക്ഷ തെറ്റാതെ സിപിഎം

ജോസ് കെ മാണി വിഭാഗം 16 സീറ്റിലും സിപിഎം 6 സീറ്റിലും എൻസിപി ഒരു സീറ്റിലും സിപിഐ - ജോസ് സ്വതന്ത്രര്‍ 1 എന്നിങ്ങനെയായിരിക്കും മത്സരിക്കുക. അതേസമയം സിപിഐയെ മെരുക്കിയതോടെ കണക്ക്കൂട്ടലുകൾ വിജയിച്ചെന്ന ആശ്വാസത്തിലാണ് സിപിഎം.

വിജയിച്ചിരുന്നില്ല

വിജയിച്ചിരുന്നില്ല

സിപിഐയുടെ ആവശ്യത്തിന് കൂടുതൽ വഴങ്ങേണ്ടെന്ന നിലപാടിലായിരുന്നു തുടക്കം മുതൽ തന്നെ സിപിഎം. കഴിഞ്ഞ തവണ 7 സീറ്റിൽ മത്സരിച്ചിട്ടും സിപിഐ ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവർക്ക് വേണ്ടി ജോസ് പക്ഷത്തെ തഴയേണ്ടെന്നായിരുന്നു സിപിഎം നിലപാട്.

ജോസിന്റെ പിന്തുണയോടെ

ജോസിന്റെ പിന്തുണയോടെ

വെല്ലുവിളിച്ച് സിപിഐ തനിച്ച് മത്സരിച്ചാൽ പോലും അത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് സിപിഎം കണക്ക് കൂട്ടിയിരുന്നു. ജോസിന്റെ പിന്തുണയോട് കൂടി മാത്രം പല വാർഡുകളിലും കൂറ്റൻ വിജയം സിപിഎം പ്രതീക്ഷിക്കുന്നുണ്ട്

സംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കൊവിഡ്; 28 മരണം.. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംസംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കൊവിഡ്; 28 മരണം.. 5576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്'; പ്രതികരിച്ച് എംവി ജയരാജൻ'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്'; പ്രതികരിച്ച് എംവി ജയരാജൻ

കശ്മീരില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം; മുൻ എഡിസി ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍കശ്മീരില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം; മുൻ എഡിസി ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍

English summary
pala municipality election; seat sharing finalised in LDF,16 seats for kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X