മാണി സി കാപ്പന് പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ, കാപ്പന് കുട്ടനാട് മത്സരിക്കാം
തിരുവനന്തപുരം: പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയോട് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന് പിണറായി വിജയന് അറിയിച്ചു. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പാലാ സീറ്റിന് പകരമായി മാണി സി കാപ്പന് കുട്ടനാട് സീറ്റ് നല്‍കാമെന്നും ചര്‍ച്ചയില്‍ പിണറായി അറിയിച്ചു. ഇതോടെ മാണി സി കാപ്പന് എല്‍ഡിഎഫ് വിട്ടേക്കും എന്ന് ഉറപ്പായിരിക്കുകയാണ്.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗമായിരിക്കും പാലാ സീറ്റില്‍ ഇടത് മുന്നണിയില്‍ നിന്ന് മത്സരിക്കുക. ജോസ് കെ മാണി തന്നെ ആയിരിക്കും പാലായിൽ സ്ഥാനാർത്ഥി. രാജ്യസഭാ അംഗത്വം അടുത്തിടെ ജോസ് രാജി വെച്ചിരുന്നു. ജോസ് കെ മാണി ഇടത് പക്ഷത്ത് എത്തിയതോടെ തന്നെ പാലാ സീറ്റ് എന്‍സിപിക്ക് കൈവിട്ട് പോകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിരുന്നു. ഇതോടെ മാണി സി കാപ്പന് ഇടഞ്ഞു. പാലാ സീറ്റ് നിലനിര്‍ത്താന്‍ മുന്നണിയില്‍ കാപ്പന് നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി വരികയുമായിരുന്നു.

പാലാ സീറ്റ് വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളതാണ്. യുഡിഎഫ് നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയ കാപ്പന് ഇടത് മുന്നണി വിട്ടേക്കും എന്ന അഭ്യൂഹം നേരത്തെ മുതല്ക്കേ ശക്തവുമാണ്. എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ഇടത് മുന്നണി ഔദ്യോഗികമായി തീരുമാനം പറയാതെ എല്‍ഡിഎഫ് വിടുന്ന കാര്യം ആലോചിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന് അടക്കമുളളവര്‍ നിലപാട് വ്യക്തമാക്കിയിരുന്നത്.
പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം
എന്‍സിപിയില്‍ എകെ ശശീന്ദ്രന് വിഭാഗത്തിന് ഇടതുപക്ഷത്ത് തന്നെ തുടരാനാണ് താല്പര്യം. അതുകൊണ്ട് തന്നെ മാണി സി കാപ്പനൊപ്പം എന്‍സിപിയില്‍ ഒരു വിഭാഗം മാത്രമേ ഇടത് മുന്നണി വിടാന്‍ സാധ്യതയുളളൂ. നേരത്തെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായടക്കം പാലാ വിഷയം കാപ്പന് ചര്‍ച്ച നടത്തിയിരുന്നു. ഇടത് മുന്നണിയില്‍ തന്നെ എന്‍സിപി തുടരും എന്നാണ് പവാര്‍ വ്യക്തമാക്കിയിരുന്നത്. പുതിയ സാഹചര്യത്തില്‍ കാപ്പനും കൂട്ടരും യുഡിഎഫിലേക്ക് എത്തിയേക്കും. ടിപി പീതാംബരനെ അടിയന്തരമായി എന്‍സിപി നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. നിര്‍ണായക തീരുമാനം വെള്ളിയാഴ്ച ഉണ്ടാവും എന്നാണ് മാണി സി കാപ്പന് അറിയിച്ചിരിക്കുന്നത്.
Recommended Video
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications