കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് കെട്ടിടം തകര്‍ന്നു; ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു!! തൂണുകള്‍ ഇളക്കിമാറ്റിയതോടെ...

Google Oneindia Malayalam News

Recommended Video

cmsvideo
News Of The Day | സംഭവം മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം | Oneindia Malayalam

പാലക്കാട്: പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള ബഹുനില കെട്ടിടം തകര്‍ന്നുവീണു. ഒരു കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലകളാണ് തകര്‍ന്നത്. ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്ത്രീകള്‍ അടക്കം ഏഴ് പേരെ രക്ഷപ്പെടുത്തി. പോലീസും അഗ്നിശമന സേനാംഗങ്ങളും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ നാട്ടുകാരും സജീവമാണ്. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷമാണ് സംഭവം....

മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം

മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം

മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. മൂന്ന് നില കെട്ടിടത്തിന്റെ മുകളിലെ രണ്ടുനിലകളും തകര്‍ന്നു. ഒരു ഭാഗം പൂര്‍ണമായും നിലംപൊത്തി. ഈ കെട്ടിടത്തിലുണ്ടായിരുന്ന ആളുകള്‍ തന്നെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിക്കിടക്കുന്നത്. ഏഴ് പേരെ രക്ഷപ്പെടുത്തി.

20 പേര്‍ കുടുങ്ങിക്കിടക്കുന്നു

20 പേര്‍ കുടുങ്ങിക്കിടക്കുന്നു

20 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടൈന്ന് വ്യാപാരികള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും നിരവധി പേര്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് നിസാര പരിക്കേയുള്ളൂ.

 ജെസിബി ഉപയോഗിച്ച്

ജെസിബി ഉപയോഗിച്ച്

ജില്ലാ പോലീസ് സൂപ്രണ്ട്, കളക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കുകയാണ്. തകര്‍ന്നുവീണ കെട്ടിടത്തിന്റെ ഏറ്റവും താഴെ ആരെങ്കിലും കുടുങ്ങിയോ എന്നാണ് പരിശോധിക്കുന്നത്. വന്‍തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായിട്ടുണ്ട്.

തൂണുകള്‍ ഇളക്കിമാറ്റിയതോടെ

തൂണുകള്‍ ഇളക്കിമാറ്റിയതോടെ

മൊബൈല്‍ ഷോപ്പ്, ലോഡ്ജ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ ഹോട്ടലില്‍ അറ്റക്കുറ്റ പണികള്‍ നടക്കുന്നുണ്ടായിരുന്നു. അതിനിടെ തൂണുകള്‍ ഇളക്കിമാറ്റിയതോടെയാണ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞ് വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമ്പത് വര്‍ഷത്തോളം പഴക്കം

അമ്പത് വര്‍ഷത്തോളം പഴക്കം

കോമണ്‍സ് ലോഡ്ജ് എന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിലെ സരോവരം എന്ന ഹോട്ടലില്‍ അറ്റക്കുറ്റ പണികള്‍ നടക്കുന്നുണ്ടായിരുന്നു. രണ്ടുനിലകള്‍ ഇഷ്ടികയും കോണ്‍ക്രീറ്റും മൂന്നാമത്തെ നില ഷീറ്റ് ഉപയോഗിച്ചുമാണ് നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന് അമ്പത് വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

11 യുവതികളെ കാണാതായി; മൗനം പാലിച്ച് ഉദ്യോഗസ്ഥര്‍, ഒടുവില്‍ തെളിഞ്ഞത് ക്രൂര പീഡനകഥ!! വിവാദം11 യുവതികളെ കാണാതായി; മൗനം പാലിച്ച് ഉദ്യോഗസ്ഥര്‍, ഒടുവില്‍ തെളിഞ്ഞത് ക്രൂര പീഡനകഥ!! വിവാദം

English summary
Panakkad three stair building collapsed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X