ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഓട്ടോഡ്രൈവര്‍ മരിച്ചതില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഓട്ടോഡ്രൈവര്‍ മരിച്ചതില്‍ ചികിത്സാപ്പിഴവുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. കണ്ണാടി ഉപ്പുംപാടം പരമേശ്വരനാണ് (50) മരിച്ചത്. മണപ്പുള്ളിക്കാവില്‍ ഓട്ടോഡ്രൈവറായ പരമേശ്വരനെ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളോടെ 13-നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം കൂടിയതോടെ 16-ന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെട്ടെന്നതിനാല്‍ ബുധനാഴ്ച രാവിലെ പരമേശ്വരനെ എം.എം. വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍, ഉച്ചയ്ക്ക് 2.20-ഓടെ ഇദ്ദേഹം മരിച്ചു. തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് പരമേശ്വരനെ മാറ്റുമ്പോള്‍ ഭക്ഷണം കൊടുക്കുന്ന കുഴല്‍ മാറ്റിയിരുന്നെന്നും വേണ്ട പരിചരണം ലഭിച്ചില്ലെന്നും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് മൃതദേഹം വാര്‍ഡില്‍നിന്ന് നീക്കാനോ മറ്റ് പരിശോധനകള്‍ നടത്താനോ ബന്ധുക്കള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ടൗണ്‍ സൗത്ത് പോലീസെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തു.

ഭാര്യ: പാര്‍വതി. മക്കള്‍: ഐശ്വര്യ, അപര്‍ണ. ചികിത്സയ്ക്ക് കുറവ് വരുത്തിയിട്ടില്ല ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരമേശ്വരന് ചികിത്സയ്ക്ക് കുറവ് വരുത്തിയിട്ടില്ല. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്നാണ് തീവ്രപരിചരണവിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിലുള്ള പരിമിതമായ സൗകര്യങ്ങള്‍കൊണ്ട് നല്‍കാവുന്ന ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഡോ. കെ. രമാദേവി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.


Click it and Unblock the Notifications