കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ്-സിപിഎം ബന്ധം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കും

  • By Desk
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ്-സി.പി.എം. ബന്ധം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രചാരണ ആയുധമാക്കും. ബി.ജെ.പി. ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കെതിരേ യു.ഡി.എഫ്. ശനിയാഴ്ച കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് പുതിയ സംഭവ വികാസം. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സി.പി.എം. പൊളിറ്റ്ബ്യൂറോയുടേയും കേന്ദ്രകമ്മിറ്റിയുടെയും നയം പുറത്തുവന്ന ശേഷമുള്ള ആദ്യ ഇടപെടലാണ് പാലക്കാട്ടേത്.

52 അംഗ നഗരസഭയില്‍ ബി.ജെ.പി.ക്ക് 24-ഉം യു.ഡി.എഫിന് 18-ഉം ഇടതുപക്ഷത്തിന് ഒമ്പതും വെല്‍ഫെയര്‍പാര്‍ട്ടിക്ക് ഒന്നും അംഗങ്ങളാണുള്ളത്. നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും എതിരെ അവിശ്വാസം കൊണ്ടുവരുന്നതിനുമുന്നോടിയായാണ് സ്ഥിരം സമിതി അധ്യക്ഷര്‍ക്കെതിരായ നീക്കം. എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്ഥിരംസമിതിയില്‍ അധ്യക്ഷക്കെതിരായ അവിശ്വാസപ്രമേയത്തില്‍ സി.പി.എം. സ്വതന്ത്ര വോട്ട് അസാധുവാക്കിയത് സി.പി.എമ്മിന് തിരിച്ചടിയായി. ഇതോടെ പ്രമേയം പരാജയപ്പെട്ടു. എന്നാല്‍ ക്ഷേമകാര്യ സ്ഥിരം സമിതിയിലേക്കുള്ള അവിശ്വാസപ്രമേയത്തെ ഇടത് അംഗങ്ങള്‍ പിന്തുണച്ചതോടെ ഇത് പാസായി.

bjp

കോണ്‍ഗ്രസ്- സി.പി.എം. കൂട്ടുകെട്ട് ആരോപിച്ചാണ് ബി.ജെ.പി. ചെങ്ങന്നൂരില്‍ പുതിയ പ്രചാരണമുഖം തുറക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ വ്യക്തമാക്കി. ചെങ്ങന്നൂരില്‍ പ്രചാരണച്ചുമതലയുള്ളയാളാണ് കൃഷ്ണകുമാര്‍. സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് നഗരസഭാ കൗണ്‍സിലറുമായ എന്‍. ശിവരാജനും ചെങ്ങന്നൂരില്‍ പ്രചാരണച്ചുമതലയുണ്ട്. പാലക്കാട് നഗരസഭയിലെ ബി.ജെ.പി.

കൗണ്‍സിലര്‍മാര്‍ ചെങ്ങന്നൂരിലെത്തി 'അവിശുദ്ധ' കൂട്ടുകെട്ടിനെതിരേ പ്രചാരണം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷക്കെതിരായ അവിശ്വാസപ്രമേയത്തില്‍ സി.പി.എം. സ്വതന്ത്ര വോട്ട് അസാധുവാക്കിയത് ഇപ്പോള്‍ ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. എന്നാല്‍ ബി.ജെ.പി.ക്ക് ജയസാധ്യതയൊരുക്കിയെന്ന് ഒരു വിഭാഗം ആരോപിക്കുന്നുമുണ്ട്.

English summary
will be a topic of discussion for bjp in chegannur by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X