'കൊലപാതകം നടത്തുക. തുടർന്ന് പൊലീസിനെ വിമർശിക്കുക, അതാണ് രീതി' ; വിമർശിച്ച് കോടിയേരി
പാലക്കാട്: ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങളിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിന് പിന്തുണ നൽകുന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
ആസൂത്രിതമായ കൊലപാതകങ്ങൾ നടക്കുമ്പോൾ പൊലീസിന് പരിമിതി ഉണ്ടെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. പാലക്കാട് രണ്ടാമത് നടന്ന ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം വെള്ളിയാഴ്ച നടന്നതിന്റെ തുടർച്ചയാണ്.
രണ്ടുകൂട്ടരും അക്രമം നടത്തിയ ശേഷം പൊലീസിന് എതിരെ പഴിചാരാൻ നോക്കുകയാണ്. കേരളത്തിലെ ജനങ്ങൾ അക്രമകാരികളെ ഒറ്റപ്പെടുത്തണമെന്നും കൊടിയേരി ആവശ്യപ്പെട്ടു.

പാലക്കാടിനെ വലിയ കലാപഭൂമി ആക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതുപോലെ ഉളള സമാനമായ സ്ഥിതി ആണ് ആലപ്പുഴയിലും ഉണ്ടായത്. കൊലപാതകം നടത്തുക. തുടർന്ന് പൊലീസിനെ വിമർശിക്കുക ഇതാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു. പോലീസിന് എതിരെ ജനവികാരം ഉണ്ടാക്കാനാണ് ആർ എസ് എസ് ശ്രമം. അക്രമികളെ നിർദാക്ഷണ്യം അടിച്ചമർത്തും എന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.
രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് ഇന്നലെ പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ഇന്ന് ഉച്ചയോടെ ആണ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം, ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. പൊലീസിന് എതിരെ വിമർശനം ഉന്നയിച്ചാണ് സുരേന്ദ്രൻ രംഗത്തെത്തിയത്.
പൊലീസിന് വേണ്ട മുൻകരുതൽ ഉണ്ടായിരുന്നില്ല എന്നും ഗുരുതര വീഴ്ചയാണ് നടന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ ക്രമ സമാധാന നില തകർന്നു. ഇവിടെ നടക്കുന്ന ഓരോ കൊലപാതകങ്ങളും ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമാണ് സംഭവിക്കുന്നത്. ആർ എസ് എസ് നേതാവായ ശ്രീനിവാസൻ നിരപരാധിയായ പ്രവർത്തകനാണ്. പാലക്കാട് സംഭവിച്ച കൊലപാതകം ആലപ്പുഴയുടെ ആവർത്തനം ആണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിലും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സുബൈറിന്റെ കൊലപാതകത്തിൽ ആർ എസ് എസ്, ബിജെപി പ്രവർത്തകർക്ക് പങ്കില്ല. പോപ്പുലർ ഫ്രണ്ട് നിരോധിക്കണം എന്ന് എന്തുകൊണ്ട് സംസ്ഥാനം ഇതുവരെ ആവശ്യപ്പെട്ടില്ല എന്നും കെ സുരേന്ദ്രൻ ചോദിച്ചു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി












Click it and Unblock the Notifications