കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി കൂട്ടബലാല്‍സംഗം; ഇനി പൂങ്കുഴലി എെപിഎസ് അന്വേഷിക്കും

തൃശ്ശൂര്‍ വടക്കാഞ്ചേരി കൂട്ടബലാല്‍സംഗം, അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും മാറ്റി. പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി പൂങ്കുഴലിയാണ് ഇനി കേസ് അന്വേഷിക്കുക.

Google Oneindia Malayalam News

തൃശ്ശൂര്‍ :വടക്കാഞ്ചേരി കൂട്ടബലാല്‍സംഗക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വീണ്ടും മാറ്റി. പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണര്‍ ജി പൂങ്കുഴലിയാണ് ഇനി കേസ് അന്വേഷിക്കുന്നത്.ഗുരുവായൂര്‍ എസിപി പി ശിവദാസനായിരുന്നു ആദ്യം അന്വേഷണ ചുമതല. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ ഉത്തരവിറക്കിയത്.

കേസ് ആദ്യം മുതല്‍ വീണ്ടും അന്വേഷിക്കാനാണ് തീരുമാനം. ആദ്യ അന്വേഷണത്തിലെ തെളിവുകള്‍ പരിഗണിക്കില്ല.കുറ്റാരോപിതരായ നാലുപേരെയും ചോദ്യം ചെയ്യും.

Gang Rape Victim

ആരോപണ വിധേയനായ പേരാമംഗലം സിഐ മണികണ്ഠനെ നേരത്തെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു. തുടര്‍ന്നാണ് ഗുരുവായൂര്‍ എസിപിക്ക് ചുമതല നല്‍കിയത്.

വടക്കാഞ്ചേരിയിലെ നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തന്‍, വിനീഷ്, ജനീഷ്, ഷിബു എന്നിവര്‍ ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണ് തൃശ്ശൂര്‍ സ്വദേശിയായ യുവതി വെളിപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ആഗസ്റ്റില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.

English summary
Palakkad Asistant commissioner G Poonguzhali will enquire Vadakkancheri gang rape case. The investigation team will never consider the old report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X