കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു; സംഭവത്തതിൽ ദുരൂഹത, ഉദ്യോഗസ്ഥരുടെ പീഡനമെന്ന് ഭാര്യ!

Google Oneindia Malayalam News

പാലക്കാട്: കേരള പോലീസിനെതിരെ വീണ്ടും ആരോപണം. രണ്ട് ദിവസം മുമ്പ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ച് പാലക്കാട് കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. ഉന്നത ഉദ്യോഗസ്ഥർ കുമാറിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ആദിവാസി ആയതിനാൽ ക്യാമ്പിൽ കുമാർ കൊടിയ ജാതി പീഡനത്തിന് ഇരയായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

<strong>രാഖിയുടെ മരണം; അഖിൽ മുങ്ങി? മറവുചെയ്യാനുള്ള കുഴിയെടുക്കാൻ അച്ഛനും, ദുരൂഹതകളേറുന്നു, സംഭവം ഇങ്ങനെ...</strong>രാഖിയുടെ മരണം; അഖിൽ മുങ്ങി? മറവുചെയ്യാനുള്ള കുഴിയെടുക്കാൻ അച്ഛനും, ദുരൂഹതകളേറുന്നു, സംഭവം ഇങ്ങനെ...

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകുമെന്നും കുമാറിന്റെ ഭാര്യ സജിനി വ്യക്തമാക്കി. അട്ടപ്പാടി സ്വദേശിയായ കുമാർ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ട്രെയിനിൽ നിന്നും വീണുമരിച്ചത്. നേരത്തെ മേലുദ്യോഗസ്ഥരുടെ പീഡനം മൂലം കണ്ണൂരിൽ ആദിവാസി വിഭാഗത്തിൽ പെട്ട സിവിൽ പോലീസ് ഓഫീസർ തന്റെ ജോലി രാജിവച്ചത് ഏറെ വാർത്തയായിരുന്നു. ഇിതിന് പിന്നാലെയാണ് പാലക്കാട് നിന്ന് ഇിത്തരത്തിൽ ഒരു റിപ്പോർട്ട് പുറത്ത് വരുന്നത്.

police

അതേസമയം പാലക്കാട് സംഭവത്തിൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് പോലീസ് ഭാഷ്യം. കണ്ണൂരിൽ സിവിൽ പോലീസ് ഓഫീസർ രതീഷായിരുന്നു പരാതിയുമായി രംഗത്ത് വന്നിരുന്നത്. എസ്ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് രതീഷ് പീഡന പരാതി ഉന്നയിച്ചത്. മാനസിക പീഡനവും ഭീഷണിയും സഹിച്ച് ഇനി ജോലിയിൽ തുടരാനാകില്ലെന്ന് രതീഷ് പറയുകയായിരുന്നു.
English summary
Palakkad AR camp police officer's death; Kumar's wife against senior officers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X