കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാര്? കേസെടുത്ത് ഹൈക്കോടതി; പിടിമുറുക്കുന്നു

Vadakkanchery s accident: Kerala high court filed suo moto case in vadakkanchery accident

Google Oneindia Malayalam News

കൊച്ചി: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബസ് യാത്ര തുടങ്ങുന്ന സമയത്ത് രക്ഷിതാക്കൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതുമായ ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ട ശേഷം ആണ് കോടതിയുടെ ഭാ​ഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിരിക്കുന്നത്..

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനം ആണ് കോടതി ഉയർത്തിയിട്ടുള്ളത്.. അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ ഹാജരാകണം.

bus

പാലക്കാട് സ്കൂള്‍ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് 9 മരണം: 5 പേർ വിദ്യാർത്ഥികള്‍പാലക്കാട് സ്കൂള്‍ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് 9 മരണം: 5 പേർ വിദ്യാർത്ഥികള്‍

ടൂറിസ്റ്റ് ബസിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്നാണ് ഹൈക്കോടതി ഉയർത്തിയ ചോദ്യം. കോടതി നിരോധിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവും ആണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നു വ്യക്തമായതോടെ വാഹനം പരിശോധിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കോടതി പൊലീസിനോടും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നു മുതൽ ഒരു വാഹനങ്ങളിലും ഇത്തരം സംവിധാനങ്ങൾ പാടില്ലെന്നും . നിലവിൽ ഏതെങ്കിലും വാഹനം നിരോധിക്കപ്പെട്ട ഹോണുകളോ ലൈറ്റുകളോ ഉപയോഗിക്കുന്നതായി കാണ്ടാൽ വാഹനം കസ്റ്റഡിയിൽ‌ എടുക്കാൻ കോടതി ഉത്തരവിട്ടു.

ടൂറിസ്റ്റ് ബസ് കുതിച്ച് പാഞ്ഞത് 97.7 കി.മീ വേഗതയില്‍: കെഎസ്ആർടിസിയിലിടിച്ച് കീഴ്മേല്‍ മറിഞ്ഞുടൂറിസ്റ്റ് ബസ് കുതിച്ച് പാഞ്ഞത് 97.7 കി.മീ വേഗതയില്‍: കെഎസ്ആർടിസിയിലിടിച്ച് കീഴ്മേല്‍ മറിഞ്ഞു

ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിന്യാസവുമായി ടൂറിസ്റ്റ് ബസുകൾ സർവീസ് നടത്തുന്നത് റോഡിലുള്ള മറ്റു വാഹനങ്ങളെ അപകടത്തിൽ പെടുത്തും എന്ന് ചൂണ്ടിക്കാട്ടി നേരത്തെ ബസുകളിലെ രൂപമാറ്റങ്ങൾക്കു കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ഉദ്ധവ് പൂര്‍ണ തകര്‍ച്ചയിലേക്കോ? സ്വന്തം പാളയത്തില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടിഉദ്ധവ് പൂര്‍ണ തകര്‍ച്ചയിലേക്കോ? സ്വന്തം പാളയത്തില്‍ നിന്ന് അപ്രതീക്ഷിത തിരിച്ചടി

അപകടത്തിൽ 5 വിദ്യാർത്ഥികൾ ഉൾപ്പടെ 5 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത് വന്നിരുന്നു. അപകടം നടക്കുന്ന സമയത്ത് ബസിന്റെ വേഗത 97.7 കിലോമീറ്റർ ആയിരുന്നുവെന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.

ബസിന്റെ ജി പി എസ് വിവരങ്ങളിൽ ആണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികളും കെ എസ് ആർ ടി സിന്റെ ബസ്സിന്റെ ഡ്രൈവറും വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ കർശന നടപടി എടുക്കണമെന്ന കോടതി ഉത്തരവ് നിശ്ചിത വകുപ്പുകൾ പാലിച്ചില്ലെന്നു വ്യക്തം ആയതോടെയാണ് ഉദ്യോഗസ്ഥൻ നാളെ ഹാജരാകണമെന്നു കോടതി ഉത്തരവിട്ടിരിക്കുന്നത്.

English summary
Palakkad bus accident: Kerala high court filed suo moto case in Vadakkancherry accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X