കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി യാത്ര വേണ്ട; സ്‌കൂള്‍ വിനോദ യാത്രകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം, നിബന്ധനകള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: വടക്കഞ്ചേരി വാഹനാപകടത്തിന് പിന്നാലെ സ്‌കൂള്‍ വിനോദ യാത്രകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ നിന്ന് വിനോദ യാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ഈ നിബന്ധന സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രാത്രി ഒമ്പത് മണി മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

1

ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് രണ്ടിനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ യാത്രകളുടെയും പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

2

Palakkad Accident: ഡ്രൈവർ ചികിത്സക്കെത്തിയത് അധ്യാപകനെന്ന് പറഞ്ഞ്, പിന്നാലെ സ്ഥലംവിട്ടുPalakkad Accident: ഡ്രൈവർ ചികിത്സക്കെത്തിയത് അധ്യാപകനെന്ന് പറഞ്ഞ്, പിന്നാലെ സ്ഥലംവിട്ടു

പഠന യാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെ കുറിച്ച് പ്രധാന അധ്യാപകന് ബോധ്യമുണ്ടാകണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് അറിവ് നല്‍കണം. അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹനത്തിലെ ജീവനക്കാരും ലഹരി പഥാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഗാതഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശവും പാലിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

3

അതേസമയം, അപകടത്തിനിടയാക്കിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നെന്നും വേഗം കൂട്ടുന്നതിന് വേണ്ടി വാഹനത്തിലെ സ്വപീഡ് ഗവര്‍ണറില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

4

അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗത്തിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു. 97 കിലോ മീറ്റര്‍ വേഗത്തിലായിരുന്നു ബസ് അപകടമുണ്ടാക്കിയപ്പോള്‍. ഈ വാഹനത്തിലെ സ്പീഡ് ഗവര്‍ണര്‍ സംവിധാനത്തില്‍ 80 കിലോ മീറ്റര്‍ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ 100 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തില്‍ മാറ്റം വരുത്തി.

5

Video:ക്ഷീണിച്ചിട്ടും നടപ്പുതുടര്‍ന്ന് സോണിയ, സ്‌നേഹപൂര്‍വ്വം കൈപിടിച്ചു നിര്‍ത്തിVideo:ക്ഷീണിച്ചിട്ടും നടപ്പുതുടര്‍ന്ന് സോണിയ, സ്‌നേഹപൂര്‍വ്വം കൈപിടിച്ചു നിര്‍ത്തി

കൂടാതെ ബൂഫര്‍, ലൈംറ്റിംഗ് ഉള്‍പ്പടെയുള്ള പല മാറ്റവും വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമലംഘനമാണ്. കുട്ടികളുടെ വിനോദ യാത്രയ്ക്കായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പല വിദ്യാലായങ്ങളും ആവശ്യപ്പെടുന്നത്. അപകടം കുറക്കാന്‍ വിദ്യാലയങ്ങളും ബസ് ഉടമകളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിനോദ യാത്രയ്ക്ക് പോകുമ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തെ ബന്ധപ്പെടണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.

'മമ്മൂട്ടി അല്ല ആരു പറഞ്ഞാലും ഇനിയും വിലക്കും, ആരെയും പേടിയില്ല'; ജി സുരേഷ് കുമാര്‍ പറയുന്നു'മമ്മൂട്ടി അല്ല ആരു പറഞ്ഞാലും ഇനിയും വിലക്കും, ആരെയും പേടിയില്ല'; ജി സുരേഷ് കുമാര്‍ പറയുന്നു

English summary
Palakkad Bus Accident: Suggestion to avoid night travel while going on excursion from schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X