'കരുണാകരന്റെ പ്രതിരൂപം.. അനുഗ്രഹം ലഭിച്ചത് വലിയ കാര്യം'; മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ്
പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ മുതിര്‍ന്ന നേതാവ് കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. ശ്രീകൃഷ്ണപുരത്ത് നടന്ന പ്രചാരണ പരിപാടിയില്‍ മുരളീധരനൊപ്പം സന്ദീപ് വേദി പങ്കിടുകയും ചെയ്തു. തനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവായിരുന്നു കെ കരുണാകരന് എന്നും അദ്ദേഹത്തിന്റെ മകന്റെ അനുഗ്രഹം ലഭിക്കുന്നത് വലിയ കാര്യമാണ് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
'ഞാന്‍ ബിജെപിയില്‍ നില്ക്കുമ്പോള് തന്നെ പറഞ്ഞിട്ടുള്ളതാണ് എനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവായിരുന്നു കെ കരുണാകരന് എന്നത്. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രതിരൂപമായിട്ടുള്ള മകനില്‍ നിന്ന് അനുഗ്രഹം കിട്ടുന്നത് ലീഡറുടെ അനുഗ്രഹമായി ഞാന്‍ കരുതുന്നു,' സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ ജനാധിപത്യബോധമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്ന ഒരു സ്പേസാണ് ഇത്. പലരും ചോദിച്ചു എന്തുകൊണ്ടാണ് സിപിഎമ്മിലേക്ക് പോകാതിരുന്നത് എന്ന്്. എനിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫര്‍ അല്ല വേണ്ടത് എന്നാണ് അവരോട് മറുപടി പറഞ്ഞത്. ജീവപര്യന്തം തടവില്‍ നിന്ന് മോചനം നേടി പുറത്ത് വന്നിരിക്കുകയാണ് താനെന്നും സന്ദീപ് പറഞ്ഞു.
അതേസമയം ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തില്‍ സന്ദീപ് മുരളീധരനെ വാനോളം പുകഴ്ത്തുകയും ചെയ്തു. മുരളീധരനെ മുരളിയേട്ടന് എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപിന്റെ പ്രസംഗം. ആനയെയും മോഹന്‍ലാലിനെയും കടലിനേയും കെ മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്നും മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള നാല് പേരാണിതെന്നും സന്ദീപ് പറഞ്ഞു. മുരളീധരന് സഹോദര തുല്യനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്നെ ജയിക്കും എന്നതില്‍ തനിക്ക് സംശയമില്ലെന്ന് കെ മുരളീധരന് പറഞ്ഞു. സന്ദീപ് വാര്യരെ എല്ലാ തരത്തിലും ഉള്‍ക്കൊള്ളുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ആശങ്കയും മാറിയിട്ടാണ് അദ്ദേഹത്തെ പാര്‍ട്ടി സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയോടൊപ്പം അദ്ദേഹത്തിന്റെ ഇനിയുള്ള സേവനം ഉണ്ടാകും എന്നത് ആ നേതാവിന് ഞങ്ങള്‍ നല്കുന്ന ഒരു കരുത്താണ്.
സ്നേഹത്തിന്റെ കടയില്‍ സന്ദീപ് എന്നും ഉണ്ടാകും. ബിജെപിയില്‍ നിന്നും ഇനിയും ആള്ക്കാര് വരുമെന്നും മുരളി പറഞ്ഞു. സന്ദീപ് വന്നതില്‍ തനിക്ക് പ്രയാസമില്ല എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സന്ദീപ് വന്നത് എന്നും തങ്ങള്‍ക്ക് അതില്‍ കൂടുതല്‍ എന്ത് വേണമെന്നും മുരളി ചോദിച്ചു. ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു അത് തുറന്ന് പറഞ്ഞെന്ന് മാത്രമെ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications