'ഞാനിവിടെ ഉണ്ടേ, ഒരു കൈ തരുമോ'; കല്ല്യാണ വീട്ടിൽ സരിനോട് മുഖം തിരിച്ച് ഷാഫി പറമ്പിലും രാഹുലും
പാലക്കാട്: എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി സരിന് മുഖം കൊടുക്കാത്ത പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും. പാലക്കാട്ടെ ബി ജെ പി നേതാവ് നടേശന്റെ മകളുടെ വിവാഹച്ചടങ്ങിനിടെയാണ് സംഭവം. വിവാഹ വേദിയിൽ വെച്ച് മുതിർന്ന നേതാവ് എവി ഗോപിനാഥുമായി രാഹുലും ഷാഫിയും സംസാരിക്കുന്നതിനിടയിലായിരുന്നു സരിൻ ഇരുവരുമായി ഹസ്തദാനം നടത്താൻ ശ്രമിച്ചത്. എന്നാൽ മുഖം നൽകാതെ രാഹുലും ഷാഫിയും നടന്ന് പോകുകയായിരുന്നു.
ഗോപിനാഥിനെ കണ്ട ഉടനെ തന്നെ ഷാഫുയും രാഹുലും കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഇതിനിടയിൽ ഞാനും ഇവിടെ ഇണ്ടെന്ന് സരിൻ പറഞ്ഞു. എന്നാൽ ഷാഫിയും രാഹുലും പ്രതികരിച്ചില്ല. ഇതോടെ ഒരു കൈ തന്ന് പോയിക്കൂടെ മോളമാണ് കേട്ടോയെന്ന് സരിൻ വിളിച്ച് പറഞ്ഞെങ്കിലും രണ്ട് പേരും കാര്യമാക്കാതെ നടന്ന് പോകുകയായിരുന്നു. മോശമായി, അയ്യയ്യേ എന്നൊക്കെ ഉച്ചത്തിൽ സരിൻ പറഞ്ഞെങ്കിലും ഇരുവരും യാതൊരു പ്രതികരണവും നടത്തിയില്ല. പിന്നീട് മാധ്യമങ്ങൾ ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ മനസിലൊന്ന് വെച്ച് മുഖത്ത് മറ്റൊന്ന് കാണിക്കാൻ തനിക്ക് സാധിക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

'പ്രവൃത്തിയും വർത്തമാനവും തമ്മിൽ ബന്ധവും ആത്മാർത്ഥതയും ഉള്ളയാളാണ് ഞാൻ. ചാനലുകൾക്ക് വാർത്ത തരാൻ വേണ്ടി അഭ്യാസമുണ്ടാക്കാൻ ഞാൻ ഇല്ല. കഴിഞ്ഞ ദിവസം അദ്ദേഹം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോയി ഒരു വാർത്തയുണ്ടാക്കി. അന്ന് രാവിലെ തന്നെ ഒരു ചാനലിൽ വെച്ച് ഉമ്മൻചാണ്ടി സാറിനെ തള്ളിയും പറഞ്ഞു. ഞാൻ കുറച്ച് ആത്മാർത്ഥതയൊക്കെ ഉള്ളയാളാണ്', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഷാഫി ഇപ്പുറത്തുണ്ടെന്ന് തന്നോട് പറഞ്ഞപ്പോൾ ആ അപ്പുറത്ത് ഉണ്ടാകുന്നത് തന്നെയാണ് നല്ലതെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നായിരുന്നു ഷാഫി പറമ്പിലിന്റെ മറുപടി. നേതാക്കളുടെ കൊഴിഞ്ഞ് പോക്കിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-'ആളുകൾ ആരോപിക്കുന്നത് പോലുള്ള വലിപ്പമൊന്നും എനിക്ക് പാർട്ടിക്കകത്ത് ഇല്ല. ഈ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായി. മറിഞ്ഞ് കിടക്കുന്ന ഇല തിരിച്ചിട്ടവരാണ് പോകുന്നതെങ്കിൽ പിന്നേയും ഉണ്ടായിരുന്നു. ഇത് വർഷങ്ങളായി പാർട്ടിക്ക് വേണ്ടി യാതൊരു ഇനീഷ്യേറ്റീവും എടുക്കാത്ത ആളുകളാണ് പാർട്ടി വിട്ട് പോകുന്നത്.
സന്ദീപ് വാര്യറൊക്കെ പാർട്ടിയോട് കലിച്ച് നിൽക്കുകയാണ്. അതൊക്കെ ചർച്ചയാക്കൂ. ടിവിയിലെ കൊടുക്കാറ്റ് കണ്ട് പാലക്കാട്ടെ തിരഞ്ഞെടുപ്പിനെ അതൊ്കെ സ്വാധീനിക്കുമെന്ന് ആരും ധരിക്കേണ്ടതില്ല. ഞങ്ങൾ മണ്ഡലത്തിൽ മികച്ച വിജയം തന്നെ നേടും', ഷാഫി പറമ്പിൽ പറഞ്ഞു.












Click it and Unblock the Notifications