ഉപതിരഞ്ഞെടുപ്പ്; ബിജെപി പട്ടികയിൽ പാലക്കാട് കെ സുരേന്ദ്രനും, ശോഭ 2 മണ്ഡലങ്ങളിൽ
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ബി ജെ പി കേന്ദ്ര നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും. പാർട്ടിക്ക് വിജയ സാധ്യതയുള്ള പാലക്കാട് നിലവിൽ ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, സി കൃഷ്ണകുമാർ എന്നിങ്ങനെ മൂന്ന് പേരുകളാണ് പരിഗണിക്കുന്നത്. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച പട്ടികയിൽ വയനാട് മണ്ഡലത്തിലും ശോഭ സുരേന്ദ്രന്റെ പേരുണ്ട്.
വയനാട് ശോഭയെ കൂടാതെ ജനറൽ സെക്രട്ടറി എം ടി രമേശ്, ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി എന്നിവരേയും പട്ടികയിൽ ഉൾപ്പെടുത്തിയതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ചേലക്കരയിൽ ഡോ ടി എൻ സരസു, ഷാജുമോൻ വട്ടേക്കാട്, പ്രാദേശിക നേതാവ് ബാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

ഇത്തവണ ബി ജെ പി വലിയ പ്രതീക്ഷയാണ് പാലക്കാട് വെച്ച് പുലർത്തുന്നത്. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ രണ്ടാം സ്ഥാനത്താണ് ബിജെപി. 2016 ൽ ശോഭ സുരേന്ദ്രനായിരുന്നു സി പി എമ്മിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബി ജെ പിക്ക് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. അന്ന് 28 ശതമാനത്തോളം വോട്ട് നേടാൻ പാർട്ടിക്ക് സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മെട്രോ മാൻ ഇ ശ്രീധരനായിരുന്നു ബി ജെ പിക്ക് വേണ്ടി പാലക്കാട് മത്സരിച്ചത്. കോൺഗ്രസിന്റെ ഷാഫി പറമ്പിലിനോട് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ശ്രീധരൻ കാഴ്ചവെച്ചത്. ഒടുവിൽ മൂവായിരത്തോളം വോട്ടുകൾക്ക് ഷാഫി മണ്ഡലം നിലനിർത്തി.
പാലക്കാട് നഗരസഭ ഭരണം ബി ജെ പിയുടെ കൈയ്യിലാണ്. ഇതും ബി ജെ പിയുടെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. ശക്തനായ സ്ഥാനാർത്ഥി ഇറങ്ങിയാൽ ചരിത്രം കുറിക്കാമെന്നാണ് പാർട്ടി വിലയിരുത്തൽ. അട്ടിമറി ഉണ്ടാക്കണമെങ്കിൽ 2016 ൽ ബി ജെ പിക്ക് വേണ്ടി തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ച ശോഭ തന്നെ മത്സരിക്കട്ടെയെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭയ്ക്ക് മുന്നേറാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും സി പി എമ്മിനേയും കോൺഗ്രസിനേയും വിറപ്പിച്ച പ്രകടനമായിരുന്നു ശോഭ കാഴ്ചവെച്ചത്.
എന്നാൽ സംസ്ഥാന നേതൃത്വത്തിന് സി കൃഷ്ണകുമാറിനോടാണ് താത്പര്യം. പാലക്കാട്ടുകാരൻ കൂടിയാണ് കൃഷ്ണകുമാർ. പാലക്കാട്ടുകാരൻ അല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സീറ്റ് നൽകിയത് ബി ജെ പി ഇതിനോടകം പ്രചരണ ആയുധമാക്കിയിട്ടുണ്ട്. അതിനാൽ ഇനി കൃഷ്ണകുമാറിനെ ഒഴിച്ച് ജില്ലക്ക് പുറത്തുള്ള ആരെ മത്സരിപ്പിച്ചാലും അത് തിരിച്ചടിക്കുമെന്ന് ബി ജെ പി ആശങ്കപ്പെടുന്നുണ്ട്. അതേസമയം പട്ടികയിൽ ഇല്ലാത്ത പേരുകൾ ബി ജെ പി കേന്ദ്ര നേതൃത്വം പരിഗണിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. നേരത്തേ ഇത്തരത്തിൽ ഞെട്ടിക്കുന്ന പ്രഖ്യാപനം ദേശീയ നേൃതൃത്വം നടത്തിയിരുന്നു.അന്തിമ തീരുമാനം വൈകില്ലെന്നാണ് റിപ്പോർട്ട്.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications