Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് യുഡിഎഫ് മൂന്നാം സ്ഥാനത്തെന്ന് കെ സുരേന്ദ്രന്‍; സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചെന്ന് കമന്റുകള്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം കഴിഞ്ഞ പിന്നാലെ പ്രവചനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട് ഇത്തവണ എന്‍ഡിഎ ജയിക്കുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പിന്തുണച്ചും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചും പരിഹാസത്തോടെയുമാണ് ഇതിന് താഴെയുള്ള കമന്റുകള്‍.

എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിനെ വിജയിപ്പിക്കുക എന്ന ഇവിഎം ചിത്രം ഉള്‍പ്പെടുത്തിയുള്ള ബിജെപിയുടെ കാര്‍ഡ് പങ്കുവച്ചാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്. ഒന്നാം സ്ഥാനത്ത് എന്‍ഡിഎ എത്തുമെന്ന് മാത്രമല്ല, യുഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇതാണ് കടുത്ത ഭാഷയിലുള്ള കമന്റുകള്‍ക്ക് കാരണമായത്.

k surendran prediction palakkad-2

യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫിന് വേണ്ടി സിപിഎം സ്വതന്ത്രനായി ഡോ. പി സരിന്‍, എന്‍ഡിഎക്ക് വേണ്ടി ബിജെപിയുടെ കൃഷ്ണകുമാര്‍ എന്നിവരാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ വീറും വാശിയും എടുത്തു കാണിച്ച മണ്ഡലം വോട്ടെടുപ്പിന്റെ അവസാന നിമിഷം വരെ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ചു.

കഴിഞ്ഞ മൂന്ന് തവണയും ഷാഫി പറമ്പില്‍ വിജയിച്ച മണ്ഡലത്തില്‍ ബിജെപി ക്രമേണ വോട്ട് ഉയര്‍ത്തിയിരുന്നു. ഇതോടെ സിപിഎം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി എ ക്ലാസ് ഗണത്തില്‍ ഉള്‍പ്പെടുത്തിയ മണ്ഡലം കൂടിയാണ് പാലക്കാട്. അതുകൊണ്ടുതന്നെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇത്രയും മാധ്യമശ്രദ്ധ ലഭിച്ചതും.

4000ത്തില്‍ താഴെ മാത്രം വോട്ടുകള്‍ക്കാണ് 2021ല്‍ ഷാഫി പറമ്പില്‍ ജയിച്ചത്. ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ മെട്രോമാന്‍ ഇ ശ്രീധരന്‍ യുഡിഎഫിനെ ശരിക്കും വിറപ്പിച്ചു എന്ന് പറയാം. എന്നാല്‍ ശ്രീധരന് കിട്ടിയ ജനപിന്തുണ കൃഷ്ണകുമാറിന് ലഭിക്കില്ല എന്ന ആശ്വാസമാണ് യുഡിഎഫിന്. കാടിളക്കിയുള്ള പ്രചാരണത്തിന് പകരം വീടുകള്‍ കയറിയും ആര്‍എസ്എസ് പിന്തുണയോടെയും ഓരോ വോട്ടും ഉറപ്പിക്കുകയാണ് ഇത്തവണ ബിജെപി ചെയ്തത്.

സരിന്റെ കളംമാറ്റം, സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള അപ്രതീക്ഷിത വരവ്, കള്ളപ്പണ ട്രോളി വിവാദം, വ്യാജ വോട്ട്, വിമതരുടെ സാന്നിധ്യം, പിവി അന്‍വറിന്റെ അപ്രതീക്ഷിത വരവും പോക്കും... തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പാലക്കാട് ഇത്തവണ തിരഞ്ഞെടുപ്പ് ചൂട് കൂട്ടി. 2021ല്‍ 75 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ഇത്തവണ അത്രയും വന്നില്ല. എങ്കിലും തങ്ങളുടെ എല്ലാ വോട്ടുകളും പെട്ടിയിലാക്കിയെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.

ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണെന്നും എന്‍ഡിഎ ജയിക്കുമെന്നും ഫേസ്ബുക്കില്‍ കുറിച്ചത്. തൃശൂര്‍ പിടിച്ച കാര്യം കൂടി സൂചിപ്പിച്ച്, 'വടക്കുന്നാഥന് പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥന്‍. പാലക്കാട് വിജയം എന്‍ഡിഎയ്ക്ക്. മൂന്നാം സ്ഥാനത്ത് യുഡിഎഫ്' എന്നാണ് സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നത്.

സുരേന്ദ്രന്റെ കുറിപ്പിന് പിന്തുണയുമായി നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ''സ്‌ക്രീന്‍ഷോട്ട് എടുത്തുവച്ചിട്ടുണ്ട്, അതിമോഹമാണ് സുരേന്ദ്രാ, 23ന് പറയാം ട്ടാ..., രണ്ടാം സ്ഥാനത്ത് കമ്മിയെ കൊണ്ടുവരാനുള്ള ആ സ്‌നേഹം കാണാതെ പോകരുത്, കമ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി...'' തുടങ്ങി നിരവധി കമന്റുകളുമുണ്ട്. ഏതായാലും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച സുരേന്ദ്രന്റെ പ്രവചനം സത്യമാകുമോ എന്ന് അറിയാന്‍ ശനിയാഴ്ച വരെ കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+