Palakkad By Election: 'ചിഹ്നം ബൂമറാംഗ് ആയിരുന്നു നല്ലത്', വോട്ടെടുപ്പിനിടെ ഇടതിന് ഷാഫിയുടെ പരിഹാസം
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കവേ എല്‍ഡിഎഫിനെ പരിഹസിച്ച് ഷാഫി പറമ്പില്‍ എംപി. 'അവര്‍ ഇപ്പോള്‍ ഉപയോഗിച്ച ചിഹ്നത്തേക്കാള്‍ നല്ലത് ബൂമറാംഗ് ആയിരുന്നു. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തന്നെ തിരിച്ചടിയാകുന്നതാണ് കാണുന്നത്'. അവയൊക്കെ ബിജെപിയെ സഹായിക്കാന്‍ വേണ്ടിയുളളതായിരുന്നുവെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
കേരളം ആഗ്രഹിക്കുന്ന ഒരു വിധിയെഴുത്ത് പാലക്കാട് നിന്നുണ്ടാകുമെന്ന് ഷാഫി കൂട്ടിച്ചേര്‍ത്തു. 'നല്ല ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും രാഹുല്‍ ജനങ്ങളുടെ ശബ്ദമാകും'.

സന്ദീപ് വാര്യര്‍-ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂടിക്കാഴ്ച സംബന്ധിച്ചും ഷാഫി പ്രതികരിച്ചു. 'വെറുപ്പിന്റെ ഫാക്ടറി ഉപേക്ഷിച്ച്, അതില്‍ നിന്നപ്പോള്‍ പറഞ്ഞ വാക്കുകളില്‍ ഖേദം രേഖപ്പെടുത്തി, അത് ദൂരെക്കളഞ്ഞ് ഈ നാടിന്റെ മതേതര ബോധത്തിനൊപ്പം സഞ്ചരിക്കാന്‍ സന്ദീപ് വാര്യര്‍ എടുത്ത തീരുമാനം ഇന്നത്തേക്കും 23ാം തിയ്യതിയിലേക്കും അതിന് അപ്പുറത്തേക്കും പ്രസക്തമാണ്'.












Click it and Unblock the Notifications