'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്എസ് ലാൽ
പാലക്കാട്: ഡോ. പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് എസ് എസ് ലാൽ. അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാൽ ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാമെന്നാണ് എസ് എസ് ലാൽ ഫേസ്ബുക്കിൽ കുറിച്ചത്. പ്രചാരണ സമയത്തും ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയയിൽ പരസ്പരം പോര് നടന്നിരുന്നു. സരിൻ പാലക്കാട് പരാജയപ്പെട്ടതിന് പിന്നാലെ സരിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ ഉയരുന്നുണ്ട്. ഇതിനിടയിലാണ് എസ് എസ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
എസ് എസ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാൽ ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം. ഒരേ തൊഴിൽ പഠിച്ചയാളെന്ന നിലയിൽ അക്കാര്യത്തിൽ ഞാൻ ഇനിയും ഒപ്പമുണ്ട്. രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളിൽ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം.

ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാൻ വീണ്ടും കാത്തിരിക്കുന്നു. നമ്മുടെ പാർട്ടി ഓഫീസിൽ ഇനി അനിയനെ കയറ്റൂല. എന്നാൽ പാർട്ടി മാറുന്ന തിരക്കിൽ അവിടെ നിന്ന് എടുക്കാൻ മറന്നുപോയ ഖദർ ഉടുപ്പും മുണ്ടുമൊക്കെ അവിടെത്തന്നെയുണ്ടെന്നറിഞ്ഞു. ആവശ്യമുണ്ടെങ്കിൽ അതൊക്കെ തിരികെ വാങ്ങിത്തരാം, എന്നാണ് എസ് എസ് ലാൽ കുറിച്ചത്.
മിന്നും വിജയമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വന്തമാക്കിയത്. 18198 എന്ന മികച്ച വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത്.
കോൺഗ്രസ് വിട്ട് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ സരിന് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിച്ചില്ല. മൂന്നാം സ്ഥാനം നേടാൻ മാത്രമെ സാധിച്ചുള്ളൂ. യു ഡി എഫിന് 58389 വോട്ടുകളാണ് ലഭിച്ചത്. 39549 വോട്ടുകളാണ് ബി ജെ പിക്ക് ലഭിച്ചത്. 37193 വോട്ടുകളാണ് എൽ ഡി എഫിന് ലഭിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകൾ അധികം നേടാൻ എൽ ഡി എഫിന് സാധിച്ചിട്ടുണ്ട്.
2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3859 വോട്ടിനായിരുന്നു ബി ജെ പിക്ക വേണ്ടി മത്സരിച്ച ഇ ശ്രീധരനെതിരെ ഷാഫി പറമ്പിൽ നേടിയത്. 54079 വോട്ടുകളാണ് യു ഡി എഫിന് ലഭിച്ചത്. അന്ന് ലഭിച്ച വോട്ടിനേക്കാൾ നാലായിരത്തോളം വോട്ടുകളാണ് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചത്.












Click it and Unblock the Notifications