Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് വിടി ബൽറാം ഇറങ്ങുമോ? രാഹുൽ മാങ്കൂട്ടത്തിന്റെ പേരും പരിഗണനയിൽ; ചേലക്കരയിൽ രമ്യയ്ക്ക് സാധ്യത

പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. റായ്ബറേലിയിൽ വിജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിയാൻ തീരുമാനിച്ചാൽ അവിടേയും ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ട്. നിലവിൽ യുവാക്കളുടെ പേരാണ് മണ്ഡലങ്ങളിൽ ചർച്ചയാകുന്നത്.

ഷാഫി പറമ്പിൽ വടകരയിൽ നിന്ന് ജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടുകൾക്കായിരുന്നു ഷാഫി മണ്ഡലത്തിൽ വിജയിച്ചത്. മെട്രോമാനായ ഇ ശ്രീധരനെ സ്ഥാനാർത്ഥിയാക്കി ബി ജെ പി മത്സരം കടുപ്പിക്കുകയായിരുന്നു. ബി ജെ പി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം ശ്രീധരൻ മുന്നേറിയതോടെ മത്സരം ഫോട്ടോഫിനിഷിനേക്ക് കടന്നു. എന്നാൽ പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലെ വോട്ടിന്റെ സഹായത്തോടെ അവസാന നിമിഷം ഷാഫി വിജയം ഉറപ്പിച്ചു. 3,859 വോട്ടായിരുന്നു ഷാഫി ജയിച്ചത്.

rahul-1

ഇത്തവണ മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെ പി സി സി വൈസ് പ്രസിഡന്റ് വിടി ബൽറാം എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്. കോൺഗ്രസിലെ യുവാക്കളുടെ ഹരമാണ് ഇരുവരും. ഷാഫി സ്ഥാനാർത്ഥിയായതോടെ പാലക്കാട് മണ്ഡലങ്ങളിലെ പല പരിപാടികളിലും രാഹുൽ സജീവമായിരുന്നു. രാഹുൽ സ്ഥാനാർത്ഥിയാകുന്നതിനോട് ഷാഫിക്കും താത്പര്യമുണ്ട്. ഷാഫിയുടേയും കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം.

മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂരിൽ വിജയിച്ച സാഹചര്യത്തിലാണ് ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിനെ ചേലക്കരയിൽ മത്സരിപ്പിക്കണമെന്ന ചർച്ച കോൺഗ്രസിൽ ഉണ്ട്. ചേലക്കര മണ്ഡലത്തിൽ അയ്യായിരത്തോളം വോട്ടിന്റെ ലീഡ് മാത്രമാണ് രാധാകൃഷ്ണന് ഉണ്ടായത്. മാത്രമല്ല മന്ത്രിയുടെ വാർഡിൽ മുന്നിലെത്താൻ രമ്യയ്ക്ക് സാധിച്ചിരുന്നു. ഇതെല്ലാം അനുകൂലഘടകമാണെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ അതേവർഷം തന്നെ ആലപ്പുഴയിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. അത്തരമൊരു ചരിത്രം ഉണ്ടെന്നിരിക്കെ ആലത്തൂരിൽ പരാജയപ്പെട്ട രമ്യയെ ധൈര്യമായി തന്നെ ചേലക്കരിയിൽ മത്സരിപ്പിക്കാമെന്നാണ് നേതാക്കൾ പറയുന്നത്.

അതേസമയം പാലക്കാട് ഡിസിസിക്ക് രമ്യയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം നേതൃത്വം നൽകിയ നിർദ്ദേശം രമ്യ പരിഗണിക്കാതിരുന്നതാണെന്ന ആക്ഷേപമാണ് ഡിസിസി അധ്യക്ഷൻ ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ മറ്റൊരു നേതാവിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

അതിനിടെ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ ആര് മത്സരിക്കണമെന്ന കാര്യം തീരുമാനിക്കുക ദേശീയ നേതൃത്വമായിരിക്കും. തൃശൂരിൽ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് നിന്ന് മത്സരിക്കണമെന്ന അഭിപ്രായം കോൺഗ്രസിൽ ഉണ്ട്. തൃശൂരിലെ പരാജയത്തിൽ നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ് മുരളി. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പൊതുരംഗത്തേക്ക് ഇല്ലെന്നുമാണ് കഴിഞ്ഞ ദിവസം മുരളി തുറന്നടിച്ചത്. ഈ സാഹചര്യത്തിൽ മുരളിയെ വയനാട് സീറ്റ് നൽകി അനുനയിപ്പിച്ച് കൂടെ നിർത്തണമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം അടുത്താഴ്ച കെ പി സി സി നേതൃയോഗം ചേരും. ഉപതിരഞ്ഞെടുപ്പ് ചർച്ചയടക്കം യോഗത്തിൽ ചർച്ചയാകും. തൃശൂരിലെ തോൽവി സംബന്ധിച്ച് പഠിക്കാനും നേതൃയോഗത്തിൽ തീരുമാനം കൈക്കൊള്ളും. ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്നാണ് സൂചനകൾ. ഫലം വന്നതിന് പിന്നാലെ മുരളീധരൻ ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉയർത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+