അന്ന് മനസില്‍ നോ എന്നായിരുന്നു; ഇന്ന് ബിജെപി പറഞ്ഞാല്‍ തയ്യാറാണ്... മേജര്‍ രവി പാലക്കാട് മല്‍സരിക്കുമോ
പാലക്കാട്: ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള നിയമസഭാ മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പില്‍ രാജിവച്ച പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ഥിയായി ആരെത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കോണ്‍ഗ്രസിന് വേണ്ടി യുവനേതാക്കളില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം വേണ്ട എന്ന നിലപാട് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടത്രെ. സിപിഎം ആരെ മല്‍സരിപ്പിക്കുമെന്ന ചോദ്യവും ബാക്കിയാണ്. അതിനിടെയാണ് മേജര്‍ രവിയുടെ പ്രതികരണം ചര്‍ച്ചയാകുന്നത്...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മല്‍സരിച്ച സി കൃഷ്ണദാസ്, ആലപ്പുഴ മല്‍സരിച്ച സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍, സന്ദീപ് ജി വാര്യര്‍ എന്നിവരുടെ പേരുകളാണ് ഇതുവരെ ബിജെപി ക്യാമ്പുകളില്‍ ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ മല്‍സരിക്കുന്നതിന് മടിയില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മേജര്‍ രവി.
ബിജെപിക്ക് സംസ്ഥാന രാഷ്ട്രീയത്തിലുണ്ടായിരുന്ന അസ്പര്‍ശ്യത നീങ്ങി എന്നാണ് മേജര്‍ രവിയുടെ വിലയിരുത്തല്‍. സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചത് ഇതിന്റെ തെളിവായും അദ്ദേഹം കരുതുന്നു. സിനിമാ രംഗത്ത് നിന്ന് സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണ കാലത്ത് ആരും രംഗത്തുവന്നില്ലെന്നും ജയിച്ച ശേഷം പലരും ്അദ്ദേഹത്തെ പിന്തുണച്ച കാര്യവും മേജര്‍ രവി മനോരമയോട് പ്രതികരിക്കവെ പറഞ്ഞു.
ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ പാലക്കാട് മല്‍സരിക്കാന്‍ തയ്യാറാണ് എന്നാണ് മേജര്‍ രവിയുടെ വാക്കുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മേജര്‍ രവിയുടെ പേരും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ മാനസികമായി അന്ന് തയ്യാറായിരുന്നില്ലെന്നും ഇന്ന് അങ്ങനയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി കൂടിയാണ് മേജര്‍ രവി.
രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ് നിലവില്‍ മേജര്‍ രവി. ആ ഒരു തടസമുണ്ടെങ്കിലും ബിജെപി നേതൃത്വം ആവശ്യപ്പെട്ടാല്‍ പാലക്കാട് മല്‍സരിക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അടുത്ത ഒക്ടോബറില്‍ പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ലഭിക്കുമെന്നാണ് മുന്‍ തിരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വം പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് മുന്നേറ്റവും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ ജയിച്ചുകയറിയത്. ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൂടെ പോരുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്.












Click it and Unblock the Notifications